പോലിസുകാരുടെ പരാതി പരിഹരിക്കാന്‍ ഡിജിപിയുടെ പ്രത്യേക വീഡിയോ കോണ്‍ഫറന്‍സ്; ആദ്യഘട്ടത്തില്‍ ഇടുക്കിയും കണ്ണൂരും

SPC TALKS TO COPS എന്ന് നാമകരണം ചെയ്തിരിക്കുന്ന ഈ പദ്ധതിയുടെ പ്രധാന പ്രത്യേകത പോലിസ് ഉദ്യോഗസ്ഥര്‍ക്ക് നേരിട്ട് തന്നെ ഡിജിപിക്ക് പരാതി നല്‍കാമെന്നതാണ്.

Update: 2020-11-22 13:03 GMT

തിരുവനന്തപുരം: പോലിസ് ഉദ്യോഗസ്ഥരുടെ വ്യക്തിപരവും സര്‍വീസ് സംബന്ധവുമായ പ്രശ്‌നങ്ങള്‍ സംസ്ഥാന പോലിസ് മേധാവിയ്ക്ക് മുന്നില്‍ ഓണ്‍ലൈന്‍ വഴി അവതരിപ്പിച്ച് പ്രശ്‌നപരിഹാരം സാധ്യമാക്കുന്ന പദ്ധതിക്ക് വ്യാഴാഴ്ച തുടക്കമാവും. SPC TALKS TO COPS എന്ന് നാമകരണം ചെയ്തിരിക്കുന്ന ഈ പദ്ധതിയുടെ പ്രധാന പ്രത്യേകത പോലിസ് ഉദ്യോഗസ്ഥര്‍ക്ക് നേരിട്ട് തന്നെ ഡിജിപിക്ക് പരാതി നല്‍കാമെന്നതാണ്. മുന്‍കൂട്ടി ലഭിച്ച പരാതികളില്‍ പ്രാഥമികാന്വേഷണം നടത്തിയശേഷം തിരഞ്ഞെടുക്കപ്പെട്ട പരാതിക്കാരോട് സംസ്ഥാന പോലിസ് മേധാവി വീഡിയോ കോണ്‍ഫറന്‍സ് വഴി സംസാരിക്കും.

പോലിസ് ഉദ്യോഗസ്ഥര്‍ക്കും അവരുടെ ജീവിതപങ്കാളിക്കും വിരമിച്ച പോലിസ് ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കാം. കണ്ണൂര്‍, ഇടുക്കി ജില്ലകളിലെ പരാതികളാണ് വ്യാഴാഴ്ച പരിഗണിക്കുന്നത്. ഈ ജില്ലകളിലെ പരാതികള്‍ നവംബര്‍ 24 ന് മുമ്പ് spctalkstocops.pol@kerala.gov.in എന്ന ഇ-മെയില്‍ വിലാസത്തില്‍ ലഭിക്കണം. ആഴ്ചയില്‍ രണ്ട് ജില്ലകളിലെ വീതം പരാതികള്‍ ഇപ്രകാരം വീഡിയോ കോണ്‍ഫറന്‍സ് വഴി പരിഗണിക്കുമെന്ന് സംസ്ഥാന പോലിസ് മേധാവി അറിയിച്ചു. ഇതിനായി പോലിസ് ആസ്ഥാനത്ത് പ്രത്യേക സെല്ലിന് രൂപം നല്‍കി.

Tags:    

Similar News