ഡിജിപിയുടെ പരാതി പരിഹാര അദാലത്ത് ഞായറാഴ്ച കോഴിക്കോട്

രാവിലെ 10.30 ന് ആരംഭിക്കുന്ന പരിപാടിയില്‍ നേരത്തെ രജിസ്റ്റര്‍ ചെയ്തവരില്‍ നിന്നാണ് സംസ്ഥാന പോലിസ് മേധാവി പരാതികള്‍ നേരിട്ട് സ്വീകരിക്കുന്നത്.

Update: 2020-01-27 11:00 GMT

തിരുവനന്തപുരം: സംസ്ഥാന പോലിസ് മേധാവി ലോക്നാഥ് ബെഹ്റ പൊതുജനങ്ങളില്‍ നിന്ന് നേരിട്ട് പരാതി സ്വീകരിക്കുന്ന പൊതുജന പരാതി പരിഹാര അദാലത്ത് ഞായറാഴ്ച (ഫെബ്രുവരി 2) കോഴിക്കോട് സിറ്റി പോലിസിന്‍റെ ആഭിമുഖ്യത്തില്‍ കോഴിക്കോട് കലക്ടറേറ്റിലെ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.

രാവിലെ 10.30 ന് ആരംഭിക്കുന്ന പരിപാടിയില്‍ നേരത്തെ രജിസ്റ്റര്‍ ചെയ്തവരില്‍ നിന്നാണ് സംസ്ഥാന പോലിസ് മേധാവി പരാതികള്‍ നേരിട്ട് സ്വീകരിക്കുന്നത്. ജനുവരി 30 വരെ പൊതുജനങ്ങള്‍ക്ക് പരാതികള്‍ രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍ 0495 2721697, 94979 90107. തുടര്‍ന്ന് പോലിസ് ഉദ്യോഗസ്ഥരുടെ സര്‍വ്വീസ് സംബന്ധമായ പരാതികള്‍ കേള്‍ക്കും.

ജില്ലാ പോലിസ് മേധാവിയ്ക്ക് പുറമെ ജില്ലയിലെ മറ്റ് ഉന്നത ഉദ്യോഗസ്ഥരും അദാലത്തില്‍ പങ്കെടുക്കും. വിദൂര ജില്ലകളില്‍ നിന്ന് പോലിസ് ആസ്ഥാനത്ത് എത്തി സംസ്ഥാന പോലിസ് മേധാവിയെ നേരിട്ടുകണ്ട് പരാതി പറയുന്നതിന് സാധാരണക്കാര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ട് ഒഴിവാക്കാനാണ് ജില്ലകളില്‍ പരാതി പരിഹാര അദാലത്ത് നടത്തുന്നത്.

മറ്റു ജില്ലകളില്‍ സംസ്ഥാന പോലിസ് മേധാവി നടത്തിയ പരാതി പരിഹാര അദാലത്തില്‍ വന്‍ ജനപങ്കാളിത്തമാണുണ്ടായിരുന്നത്. കാസര്‍കോട്, കൊല്ലം സിറ്റി, കൊല്ലം റൂറല്‍, ആലപ്പുഴ, പത്തനംതിട്ട, വയനാട് ജില്ലകളിലാണ് ഇതിനകം പരാതിപരിഹാര അദാലത്ത് നടത്തിയത്.

Tags:    

Similar News