സംസ്ഥാന പോലിസ് മേധാവി നാളെ ബാഡ്ജ് ഓഫ് ഓണര്‍ വിതരണം ചെയ്യും

Update: 2019-07-15 15:52 GMT

തിരുവനന്തപുരം: പോലിസില്‍ വിവിധ മേഖലകളില്‍ മികച്ച സേവനം കാഴ്ചവെച്ച 229 പേര്‍ക്ക് നാളെ ബാഡ്ജ് ഓഫ് ഓണര്‍ സമ്മാനിക്കും. വൈകിട്ട് നാലുമണിക്ക് തിരുവനന്തപുരത്ത് തൈക്കാട് പോലിസ് ട്രെയിനിങ് കോളജില്‍ നടക്കുന്ന ചടങ്ങില്‍ സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റയാണ് ബാഡ്ജ് ഓഫ് ഓണര്‍ സമ്മാനിക്കുന്നത്. മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥര്‍ ചടങ്ങില്‍ പങ്കെടുക്കും.

കുറ്റാന്വേഷണമേഖലയിലെ മികവിന് 108 പേര്‍ക്കും ക്രമസമാധാനപാലനത്തിന് 17 പേര്‍ക്കും ഇന്റലിജന്‍സ് മേഖലയിലെ മികവിന് 35 പേര്‍ക്കും പരിശീലനമികവിന് 13 പേര്‍ക്കും ബാഡ്ജ് ഓഫ് ഓണര്‍ ലഭിക്കും. ടെലികമ്മ്യൂണിക്കേഷന്‍ വിഭാഗത്തിലെ നാലുപേരും സോഷ്യല്‍ പോലിസിങ്, സൈബര്‍ക്രൈം അന്വേഷണം എന്നീ വിഭാഗത്തിലെ പതിനഞ്ചുപേരും ആദരവിന് അര്‍ഹരായി. ട്രാഫിക് വിഭാഗത്തിലെ നാലുപേരും ഹൈവേ പോലിസിലെ പതിനൊന്നു പേരും വനിതാ പോലിസിലേയും പബ്ലിക് റിലേഷന്‍സിലെയും സ്റ്റുഡന്റ് പോലിസ് കേഡറ്റിലെയും ഓരോരുത്തര്‍ക്കു വീതവും ബാഡ്ജ് ഓഫ് ഓണര്‍ ലഭിക്കും. മറ്റ് വിഭാഗങ്ങളില്‍നിന്ന് 19 പേരാണ് തിരഞ്ഞെടുക്കപ്പെട്ടത്. 

Tags:    

Similar News