ശബരിമലയില്‍ സ്വയം തീരുമാനമെടുക്കുന്ന അതോറിറ്റിയായി ചില പോലിസ് ഉദ്യോഗസ്ഥര്‍ മാറുന്നു: എൻ വാസു

ശബരിമലയില്‍ ഭക്തരെ നിയന്ത്രിക്കുന്നതില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ള ജീവനക്കാരുണ്ടെന്ന് സന്നിധാനം സ്‌പെഷ്യല്‍ ഓഫീസറായിരുന്ന എസ്പി രാഹുല്‍ ആര്‍ നായര്‍ ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

Update: 2019-12-04 06:34 GMT

തിരുവനന്തപുരം: ശബരിമല സ്‌പെഷ്യല്‍ ഓഫീസറായിരുന്ന രാഹുല്‍ ആര്‍ നായര്‍ക്കതിരെ രൂക്ഷവിമര്‍ശനവുമായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസു. ശബരിമലയില്‍ ഭക്തരെ നിയന്ത്രിക്കുന്നതില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ള ജീവനക്കാരുണ്ടെന്ന് സന്നിധാനം സ്‌പെഷ്യല്‍ ഓഫീസറായിരുന്ന എസ്പി രാഹുല്‍ ആര്‍ നായര്‍ ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് രാഹുല്‍ ആര്‍ നായരെ രൂക്ഷമായി വിമര്‍ശിച്ച് എന്‍ വാസു രംഗത്തെത്തിയത്.

ചില പോലിസ് ഉദ്യോഗസ്ഥര്‍ ശബരിമലയില്‍ സ്വയം തീരുമാനമെടുക്കുന്ന അതോറിറ്റിയായി മാറുന്നുവെന്ന് വാസു പറഞ്ഞു. ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതികൂലമായ ഏകപക്ഷീയമായ നിലപാടാണ് ഇവരുടേത്. ദേവസ്വം ജീവനക്കാരെ ക്രിമിനലുകള്‍ എന്നു വിളിക്കുന്നത് അതിരുകടന്ന പ്രയോഗമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

Tags:    

Similar News