കന്യാസ്ത്രീ മഠത്തിലെ വിദ്യാര്‍ഥിനിയുടെ മരണം: വനിതാ കമ്മീഷന്‍ റിപോര്‍ട്ട് തേടി

പത്തനംതിട്ട ജില്ലാ പോലിസ് സൂപ്രണ്ടിനോടാണ് റിപോര്‍ട്ട് ആവശ്യപ്പെട്ടത്.

Update: 2020-05-08 08:01 GMT

തിരുവനന്തപുരം: പത്തനംതിട്ട തിരുവല്ല പാലിയേക്കര ബസേലിയന്‍ മഠത്തിലെ സന്യാസിനി കിണറ്റില്‍വീണു മരിച്ച സംഭവത്തില്‍ കേരള വനിതാ കമ്മീഷന്‍ റിപോര്‍ട്ട് ആവശ്യപ്പെട്ടു. വനിതാ കമ്മീഷന്‍ അംഗം ഡോ. ഷാഹിദ കമാലിന്റെ നിര്‍ദേശപ്രകാരമാണ് നടപടി. പത്തനംതിട്ട ജില്ലാ പോലിസ് സൂപ്രണ്ടിനോടാണ് റിപോര്‍ട്ട് ആവശ്യപ്പെട്ടത്. മരണം സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തി ദുരൂഹതകള്‍ മാറ്റണമെന്നും ഷാഹിദ കമാല്‍ പറഞ്ഞു.

മഠത്തില്‍ ആറുവര്‍ഷമായി സന്യാസിനി പരിശീലനത്തില്‍ ഏര്‍പ്പെട്ടിരുന്ന വിദ്യാര്‍ഥിനി ചുങ്കപ്പാറ സ്വദേശിനിയായ ദിവ്യ പി ജോണ്‍ (21) ആണ് കഴിഞ്ഞ ദിവസം കിണറില്‍ വീണ് മരിച്ചത്. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി.

Tags:    

Similar News