ശിവശങ്കറിനെ കസ്റ്റംസ് അറസ്റ്റു ചെയ്യുമെന്ന് ഭയക്കുന്നില്ലെന്ന് അഭിഭാഷകന്‍

കസ്റ്റംസ് നോട്ടീസ് നല്‍കുക മാത്രമാണ് ചെയ്തിരിക്കുന്നത്.ശിവശങ്കര്‍ മുന്‍കൂര്‍ ജാമ്യഹരജി നല്‍കുന്നതിനെക്കുറിച്ച് ഇപ്പോള്‍ ഒന്നും പറയാറായിട്ടില്ലെന്നും ശിവശങ്കറിന്റെ അഭിഭാഷകന്‍ രാജീവ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു

Update: 2020-10-17 05:57 GMT

കൊച്ചി: ശിവശങ്കറിനെ കസ്റ്റംസ് അറസ്റ്റു ചെയ്യുമെന്ന് ഭയക്കുന്നില്ലെന്ന് ശിവശങ്കറിന്റെ അഭിഭാഷകന്‍  രാജീവ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.കസ്റ്റംസ് നോട്ടീസ് നല്‍കുക മാത്രമാണ് ചെയ്തിരിക്കുന്നത്.ശിവശങ്കര്‍ മുന്‍കൂര്‍ ജാമ്യഹരജി നല്‍കുന്നതിനെക്കുറിച്ച് ഇപ്പോള്‍ ഒന്നും പറയാറായിട്ടില്ലെന്നും അഭിഭാഷകന്‍ പറഞ്ഞു.

നിയമപരായ കാര്യങ്ങള്‍ പിന്നീട് ആലോചിക്കുമെന്നും അഭിഭാഷകന്‍ രാജീവ് പറഞ്ഞു. അതേ സമയം ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ ആശുപത്രിയില്‍ കഴിയുന്ന ശിവങ്കറിന്റെ ആരോഗ്യ സ്ഥിതി സംബന്ധിച്ച് മെഡിക്കല്‍ റിപോര്‍ട് കിട്ടിയതിനു ശേഷം തുടര്‍ നടപടി സ്വീകരിക്കാനാണ് കസ്റ്റംസിന്റെ തീരുമാനമെന്നാണ് വിവരം.

Tags:    

Similar News