സിഎസ്‌ഐആര്‍ യുജിസി നെറ്റ് പരീക്ഷയ്ക്ക് മലബാറില്‍ സെന്റര്‍ അനുവദിക്കുക; കാംപസ് ഫ്രണ്ട് നിവേദനം നല്‍കി

സംസ്ഥാന ട്രഷറര്‍ ആസിഫ് എം നാസറിന്റെ നേതൃത്വത്തിലാണ് മന്ത്രിക്ക് നിവേദനം നല്‍കിയത്.

Update: 2019-05-02 09:12 GMT

തിരുവനന്തപുരം: ശാസ്ത്ര വിഷയങ്ങളിലെ ഗവേഷണത്തിന് വേണ്ടിയുള്ള സിഎസ്‌ഐആര്‍ യുജിസി നെറ്റ് പരീക്ഷയ്ക്ക് മലബാറില്‍ ഒരിടത്തും സെന്ററില്ലാത്ത നടപടിയില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീലിന് കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന കമ്മിറ്റി നിവേദനം നല്‍കി. സംസ്ഥാന ട്രഷറര്‍ ആസിഫ് എം നാസറിന്റെ നേതൃത്വത്തിലാണ് മന്ത്രിക്ക് നിവേദനം നല്‍കിയത്.

ഉടന്‍തന്നെ വിഷയത്തില്‍ ഇടപെടുമെന്നും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി ഉറപ്പുനല്‍കി. തിരുവനന്തപുരം ജില്ലാ സെക്രട്ടറി അംജദ് കണിയാപുരവും ഒപ്പമുണ്ടായിരുന്നു. 6 ജില്ലകളെ ബാധിക്കുന്ന വിഷയമായിട്ടും ഇടപെടാത്തത് കടുത്ത നീതിനിഷേധമാണെന്നും അതിനാല്‍ ഉടന്‍ വിഷയത്തില്‍ ഇടപെടണമെന്നും പരീക്ഷയ്ക്ക് സെന്റര്‍ അനുവദിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും കാംപസ് ഫ്രണ്ട് നിവേദനത്തില്‍ ആവശ്യപ്പെടുന്നു.

Tags:    

Similar News