സി ആര്‍ ഇസഡ്:ആശയക്കുഴപ്പങ്ങള്‍ അവസാനിപ്പിക്കണമെന്ന് ക്രഡായ്

കാലഹരണപെട്ട നിയമങ്ങള്‍ പരിഷകരിക്കണമെന്നും നിയമങ്ങളിലെ വൈരുധ്യങ്ങള്‍ മൂലമുണ്ടാകുന്ന അവ്യക്തത പരിഹരിക്കണമെന്നും കൊച്ചിയില്‍ കഴിഞ്ഞ രണ്ടു ദിവസമായി നടന്നു വന്ന ക്രെഡായ് കേരള സമ്മേളനം ആവശ്യപ്പട്ടു. സി ആര്‍ ഇസഡ് മാപ്പിംഗ്മായി ബന്ധപെട്ട അനിശ്ചിതത്വം അവസാനിപ്പിക്കുന്നതില്‍ സംസ്ഥാനം ദയനീയമായി പരാജയപെട്ടു.സംസ്ഥാന സര്‍ക്കാരും ഉദ്യോഗസ്ഥരും കൃത്യമായി ഇടപെട്ടിരുന്നെങ്കില്‍ മരട് ഫ്‌ളാറ്റ് പൊളിക്കല്‍ ഒഴിവാക്കാമായിരുന്നുവെന്നും സമ്മേളനം വിലയിരുത്തി

Update: 2020-03-07 12:28 GMT

കൊച്ചി: സി ആര്‍ ഇസെഡ് മായി ബന്ധപെട്ട ആശയക്കുഴപ്പങ്ങള്‍ അവസാനിപ്പിക്കണമെന്നും നിര്‍മാണ മേഖലയുമായി ബന്ധപെട്ട വിവിധ അനുമതികള്‍ ലഭിക്കുന്നതിലുള്ള കാലതാമസം ഒഴിവാക്കണമെന്നും കൊച്ചിയില്‍ കഴിഞ്ഞ രണ്ടു ദിവസമായി നടന്നു വന്ന ക്രെഡായ് കേരള സമ്മേളനം ആവശ്യപ്പെട്ടു.കാലഹരണപെട്ട നിയമങ്ങള്‍ പരിഷകരിക്കണമെന്നും നിയമങ്ങളിലെ വൈരുധ്യങ്ങള്‍ മൂലമുണ്ടാകുന്ന അവ്യക്തത പരിഹരിക്കണമെന്നും സമ്മേളനം ആവശ്യപ്പട്ടു. സി ആര്‍ ഇസഡ് മാപ്പിംഗ്മായി ബന്ധപെട്ട അനിശ്ചിതത്വം അവസാനിപ്പിക്കുന്നതില്‍ സംസ്ഥാനം ദയനീയമായി പരാജയപെട്ടു.

സംസ്ഥാന സര്‍ക്കാരും ഉദ്യോഗസ്ഥരും കൃത്യമായി ഇടപെട്ടിരുന്നെങ്കില്‍ മരട് ഫ്‌ളാറ്റ് പൊളിക്കല്‍ ഒഴിവാക്കാമായിരുന്നുവെന്നും സമ്മേളനം വിലയിരുത്തി. മരട് ഫ്‌ളാറ്റുകള്‍ പൊളിക്കാനിടയായതില്‍ സമ്മേളന പ്രതിനിധികള്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.നിരവധി തവണ ശ്രദ്ധയില്‍ പെടുത്തിയെങ്കിലും ബന്ധപെട്ട ഉദ്യോഗസ്ഥര്‍ ഉറക്കം നടിക്കുകയായിരുന്നുവെന്നും പ്രതിനിധികള്‍ ഒന്നടങ്കം കുറ്റപെടുത്തി.കേരളത്തിന് വളരാനുള്ള എല്ലാ സാധ്യതകളും ഉണ്ടെന്നും സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് വിപണന തന്ത്രങ്ങളില്‍ മാറ്റം വരുത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.ആയുര്‍വേദത്തെ മുഖ്യധാരയിലേക്ക് കൊണ്ട് വന്ന് പരമാവധി നേട്ടമുണ്ടാക്കാന്‍ കഴിയുമെന്നും എന്തിനും ഏതിനും പ്രവാസികളെ ആശ്രയിക്കുന്ന രീതിക്ക് മാറ്റം വരുത്തണമെന്നും വിവിധ സെഷനുകളില്‍ പങ്കെടുത്തവര്‍ അഭിപ്രായപെട്ടു.

കോ ലിവിങ്ങ്, കോ വര്‍ക്കിങ്ങ്, സ്റ്റുഡന്റ് ഹൗസിംഗ് തുടങ്ങിയ മേഖലകള്‍ പുതിയ സാധ്യതകളായി കാണാനും ഇ മേഖലകളില്‍ കൊടുത്താല്‍ ശ്രദ്ധ ചെലുത്താനും സമ്മേളനം പ്രതിനിധികളോട് നിര്‍ദേശിച്ചു എട്ടു സെഷനുകളിലായി 45 ഓളം പ്രഭാഷകര്‍ വിവിധ മേഖലകളെ കുറിച്ച് സംസാരിച്ചു.ഉപഭോക്താക്കളുടെ സ്വഭാവത്തില്‍ വന്ന മാറ്റങ്ങള്‍ക്ക് അനുസൃതമായി മാര്‍ക്കറ്റിംഗ് രീതിയിലും മാറ്റം വരുത്തണമെന്ന് വിദഗ്ധര്‍ അഭിപ്രായപെട്ടു. ഉപഭോക്താക്കളുടെ ഇഷ്ടാനിഷ്ടങ്ങള്‍ നോക്കിയുള്ള ആശയവിനിമയമാണ് അനിവാര്യമെന്നും സമ്മേളനം വിലയിരുത്തി.സമാപന ചടങ്ങില്‍ കോണ്‍ഫറന്‍സ് ചെയര്‍മാന്‍ കെ വി ഹസീബ് അഹമ്മദ്, ക്രെഡായ് കേരള സെക്രട്ടറി ജനറല്‍ എം വി ആന്റണി ചര്‍ച്ചകളുടെ സംക്ഷിപ്തം അവതരിപ്പിച്ചു.

Tags:    

Similar News