ബിജെപിയുടെ പ്രചാരണത്തെ നേരിടുന്നതില്‍ കോണ്‍ഗ്രസും ഇടതുപക്ഷവും പരാജയപ്പെട്ടു: പ്രകാശ് കാരാട്ട്

ഇടതുപക്ഷ രാഷ്ട്രീയവും പ്രത്യശാസ്ത്രവും ഉയര്‍ത്തിപ്പിടിച്ചുള്ള പോരാട്ടത്തിലൂടെ മാത്രമെ ബിജെപിയെയും അത് പ്രതിനിധാനം ചെയ്യുന്ന തീവ്രഹിന്ദുത്വത്തെ നിലപാടുകളെയും തോല്‍പ്പിക്കാനാകൂ. രാജ്യത്തെ കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധിയും തൊഴിലില്ലായ്മയുടെ രൂക്ഷതയും സാമ്പത്തിക മാന്ദ്യവുമെല്ലാം തിരഞ്ഞെടുപ്പിന് ആറുമാസം മുമ്പുവരെ സജീവ വിഷയങ്ങളായിരുന്നു. എന്നാല്‍ പുല്‍വാമയിലെ ഭീകരാക്രമണത്തിന് ശേഷം സ്ഥിതി മാറി. ബാലകോട്ട് വ്യോമാക്രമണത്തിന്റെ മറയില്‍ മുസ്‌ലിം വിരുദ്ധ ദേശീയ വികാരമുയര്‍യത്താന്‍ ബിജെപിക്ക് കഴിഞ്ഞു. തീവ്രവാദത്തിനെതിരായ പോരാട്ടത്തിന്റെ ഏകനായകനായി മോദിയെ അവതരിപ്പിച്ചു. വടക്കും പടിഞ്ഞാറും ഇന്ത്യയിലെ ജനങ്ങള്‍ക്കിടയില്‍ അതിന് വലിയ സ്വാധീനമുണ്ടായത് തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചു

Update: 2019-06-30 15:45 GMT

കൊച്ചി: തീവ്ര ഹിന്ദുത്വത്തിലൂന്നിയ ദേശീയതയും നരേന്ദ്രമോദിയെ ഉയര്‍ത്തിക്കാട്ടിയുള്ള പ്രചാരണവുമാണ് കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വലിയ വിജയം നല്‍കിയതെന്ന് സിപിഎം പൊളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. കൊച്ചിയില്‍ സിപിഎം ജില്ലാ കമ്മിറ്റിയും ഇ എംഎസ് പഠന കേന്ദ്രവും ചേര്‍ന്ന് സംഘടിപ്പിച്ച 'തിരഞ്ഞെടുപ്പുഫലവും ഇടതുപക്ഷത്തിന്റെ ഭാവി പരിപാടിയും' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ബിജെപിയുടെ പ്രചാരണത്തെ ഫലപ്രദമായി നേരിടാന്‍ കോണ്‍ഗ്രസിനും ഇടതുപക്ഷ ഇതര പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും കഴിഞ്ഞില്ലെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.ഇടതുപക്ഷ രാഷ്ട്രീയവും പ്രത്യശാസ്ത്രവും ഉയര്‍ത്തിപ്പിടിച്ചുള്ള പോരാട്ടത്തിലൂടെ മാത്രമെ ബിജെപിയെയും അത് പ്രതിനിധാനം ചെയ്യുന്ന തീവ്രഹിന്ദുത്വത്തെ നിലപാടുകളെയും തോല്‍പ്പിക്കാനാകൂ. രാജ്യത്തെ കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധിയും തൊഴിലില്ലായ്മയുടെ രൂക്ഷതയും സാമ്പത്തിക മാന്ദ്യവുമെല്ലാം തിരഞ്ഞെടുപ്പിന് ആറുമാസം മുമ്പുവരെ സജീവ വിഷയങ്ങളായിരുന്നു. എന്നാല്‍ പുല്‍വാമയിലെ ഭീകരാക്രമണത്തിന് ശേഷം സ്ഥിതി മാറി.

ബാലകോട്ട് വ്യോമാക്രമണത്തിന്റെ മറയില്‍ മുസ്‌ലിം വിരുദ്ധ ദേശീയ വികാരമുയര്‍യത്താന്‍ ബിജെപിക്ക് കഴിഞ്ഞു. തീവ്രവാദത്തിനെതിരായ പോരാട്ടത്തിന്റെ ഏകനായകനായി മോദിയെ അവതരിപ്പിച്ചു. വടക്കും പടിഞ്ഞാറും ഇന്ത്യയിലെ ജനങ്ങള്‍ക്കിടയില്‍ അതിന് വലിയ സ്വാധീനമുണ്ടായത് തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചുവെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.ലോക്‌സഭാ തിരഞ്ഞെടുപ്പിന് ആ്‌റുമാസം മുമ്പു നടന്ന മൂന്ന് നിയമസഭാ തിരഞ്ഞെടുപ്പില്‍ തന്നെ കോണ്‍ഗ്രസ് അതിന്റെ മൃദുഹിന്ദുത്വ നിലപാട് വെളിപ്പെടുത്തിയിരുന്നു.സമാജ്വാദി, ബിഎസ്പി, ആര്‍ജെഡി തുടങ്ങി പ്രതിപക്ഷ പാര്‍ടികളാകട്ടെ വിവിധ ജാതി സമുദായങ്ങളെ ഒപ്പം നിറുത്താനാണ് ശ്രമിച്ചത്. ഈ സമുദായങ്ങളില്‍ നിന്നെല്ലാം ഇവര്‍ക്ക് കിട്ടിയതിനെക്കാള്‍ കൂടുതല്‍ വോട്ടുകള്‍ ബിജെപിയുടെ തീവ്രഹിന്ദുത്വ നിലപാടിന് ലഭിച്ചു എന്നതാണ് വസ്തുത. ബിജെപിയും ആര്‍എസ്എസും മുന്നോട്ടുവച്ച അപകടകരമായ ഹിന്ദുത്വമുദ്രാവാക്യത്തെ ആശയപരമായും രാഷ്ട്രീയമായും നേരിടാന്‍ ഈ പാര്‍ട്ടികള്‍ക്കായില്ലെന്നതാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്. ഇവിടെയാണ് ഇടതുപക്ഷ പാര്‍ട്ടികള്‍ ഉയര്‍ത്തിപ്പിടിക്കുന്ന മതനിരപേക്ഷതയിലും സാമൂഹ്യ നീതിയിലും അധിഷ്ഠിതമായ രാഷ്ട്രീയത്തിന്റെ പ്രസക്തിയെന്നും പ്രകാശ്കാരാട്ട് പറഞ്ഞു. ഇഎംഎസ് പഠനകേന്ദ്രം ചെയര്‍മാന്‍ പി രാജീവ് അധ്യക്ഷത വഹിച്ചു. സിപിഎം ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍, എസ് ശര്‍മ എംഎല്‍എ, പഠന കേന്ദ്രം ഡയറക്ടര്‍ സി ബി ദേവദര്‍ശനന്‍ പങ്കെടുത്തു. 

Tags:    

Similar News