അമൃതാനന്ദമയിയെ സിപിഎം ക്രൂരമായി വേട്ടയാടുന്നു: ചെന്നിത്തല

അയ്യപ്പസംഗമത്തിന് അമൃതാനന്ദമയിക്ക് പോകാതിരിക്കാമായിരുന്നു. പോയത് ശരിയായില്ലെന്ന് തന്നെയാണ് തന്റെയും അഭിപ്രായമെന്നും ചെന്നിത്തല പറഞ്ഞു.

Update: 2019-01-26 18:32 GMT

കൊല്ലം: ശബരിമല കര്‍മ്മസമിതിയുടെ പരിപാടിയില്‍ പങ്കെടുത്തതിന്റെ പേരില്‍ അമൃതാനന്ദമയിയെ സിപിഎം ക്രൂരമായി വേട്ടയാടുകയാണെന്നും സിപിഎമ്മിനെ എതിര്‍ക്കുന്നവരെയെല്ലാം ആര്‍എസ്എസുകാരായി മുദ്രകുത്തുകയാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അയ്യപ്പസംഗമത്തിന് അമൃതാനന്ദമയിക്ക് പോകാതിരിക്കാമായിരുന്നു. പോയത് ശരിയായില്ലെന്ന് തന്നെയാണ് തന്റെയും അഭിപ്രായമെന്നും ചെന്നിത്തല പറഞ്ഞു.




Tags:    

Similar News