പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍

Update: 2021-11-29 03:38 GMT

പാലക്കാട്: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിലായി. സിപിഎം എലപ്പുള്ളി ഈസ്റ്റ് ലോക്കല്‍ കമ്മിറ്റിക്ക് കീഴിലുള്ള പ്ലായംപള്ളം ബ്രാഞ്ച് സെക്രട്ടറി തേനാരി പ്ലായംപള്ളം സ്വദേശി എം സുനില്‍ (25) ആണ് അറസ്റ്റിലായത്. സ്‌കൂള്‍ വിദ്യാര്‍ഥിനിയുടെ പരാതിയിലാണ് നടപടി.

അറസ്റ്റിന് പിന്നാലെ സുനിലിനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയതായി സിപിഎം എലപ്പുള്ളി ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. തുടരന്വേഷണത്തിനായി കേസ് ചിറ്റൂര്‍ സ്റ്റേഷനിലേക്ക് കൈമാറിയതായി കസബ ഇന്‍സ്‌പെക്ടര്‍ എന്‍ എസ് രാജീവ് പറഞ്ഞു.

Tags:    

Similar News