കൂടുതല്‍ നേതാക്കള്‍ കോണ്‍ഗ്രസ് വിട്ട് എല്‍ഡിഎഫിലേക്ക് വരും: എ വിജയരാഘവന്‍

എല്‍ഡിഎഫിലെ എല്ലാ പാര്‍ട്ടികള്‍ക്കും ജനപിന്തുണയുണ്ട്.എല്‍ഡിഎഫിലെ വിപുലമായ ഐക്യമാണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഫ് നേടിയ വലിയ വിജയത്തിന്റെ കാരണമെന്നും വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു.

Update: 2021-09-14 12:36 GMT

കൊച്ചി: കോണ്‍ഗ്രസും യുഡിഎഫും തകര്‍ച്ചയിലാണെന്നും കൂടുതല്‍ നേതാക്കള്‍ കോണ്‍ഗ്രസ് വിട്ട് ഇടതുമുന്നണിയിലേക്കു വരുമെന്നും സിപിഎം സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍. കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇടതമുന്നണിയ്ക്കുള്ള അംഗീകാരമാണിതെന്നും വിജയരാഘവന്‍ പറഞ്ഞു.

ജോസ് കെ മാണിയുടെ കേരള കോണ്‍ഗ്രസിന് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വലിയ പ്രകടനം നടത്താന്‍ കഴിഞ്ഞില്ലെന്ന് സിപി ഐയുടെ വിലയിരുത്തല്‍ ഉളളതായി വാര്‍ത്തകള്‍ വരുന്നത് സംബന്ധിച്ച ചോദ്യത്തിന് എല്‍ഡിഎഫിലെ എല്ലാ പാര്‍ട്ടികള്‍ക്കും ജനപിന്തുണയുണ്ടെന്നായിരുന്നു വിജയരാഘവന്റെ മറുപടി.എല്‍ഡിഎഫിലെ വിപുലമായ ഐക്യമാണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഫ് നേടിയ വലിയ വിജയത്തിന്റെ കാരണമെന്നും വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു.

ഈരാറ്റുപേട്ടയില്‍ എസ്ഡിപി ഐയുമായി ഇടതുപക്ഷം ഐക്യമുണ്ടാക്കിയെന്ന പ്രചരണം വലിയ തമാശയായിട്ടാണ് തോന്നുന്നതെന്ന് ചോദ്യത്തിന് മറുപടിയായി വിജയരാഘന്‍ വ്യക്തമാക്കി.അവിടെ അവിശ്വാസ പ്രമേയം പാസാകുക മാത്രമാണ് ചെയ്തത്.അവിശ്വാസ പ്രമേയം പാസാകുന്നതും അധികാരം പിടിക്കുന്നതും രണ്ടും രണ്ടാണെന്നും വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു.പാലാ ബിഷപ്പ് നടത്തിയ പ്രസ്താവനയുമായി ബന്ധപ്പെട്ട് നേരത്തെ പാര്‍ട്ടിയുടെ പ്രതികരണം നല്‍കിയതാണെന്നും അതിനപ്പുറം ഇപ്പോള്‍ വീണ്ടും പ്രതികരണം നടത്തേണ്ട സാഹചര്യമില്ലെന്നും ചോദ്യത്തിന് മറുപടിയായി എ വിജയരാഘവന്‍ വ്യക്തമാക്കി.

Tags:    

Similar News