സിപിഎം സംസ്ഥാന സമിതിയില്‍ നിന്നും ജി സുധാകരനെ ഒഴിവാക്കി

സുധാകരനെക്കൂടാതെ നിലവിലെ സംസ്ഥാന സമിതിയില്‍ നിന്നും 13 പേരെ ഒഴിവാക്കിയെന്നാണ് വിവരം.തന്നെ പുതിയ സംസ്ഥാന സമിതിയില്‍ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സുധാകരന്‍ സമ്മേളനം തുടങ്ങുന്നതിന് മുമ്പ് സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണനും മുഖ്യമന്ത്രി പിണറായി വിജയനും കത്ത് നല്‍കിയിരുന്നുവെന്ന വിവരം പുറത്തു വന്നിരുന്നു.

Update: 2022-03-04 05:59 GMT

കൊച്ചി: സിപിഎം സംസ്ഥാന സമിതിയില്‍ നിന്നും മുന്‍ മന്ത്രി ജി സുധാകരനെ ഒഴിവാക്കി.ജി സുധാകരനെക്കൂടാതെ നിലവിലെ സംസ്ഥാന സമിതിയില്‍ നിന്നും 13 പേരെ ഒഴിവാക്കിയെന്നാണ് വിവരം.75 വയസ് പ്രായപരിധി ചൂണ്ടിക്കാട്ടിയാണ് ഒഴിവാക്കലെന്നാണ് വിവരം.തന്നെ പുതിയ സംസ്ഥാന സമിതിയില്‍ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സുധാകരന്‍ സമ്മേളനം തുടങ്ങുന്നതിന് മുമ്പ് സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണനും മുഖ്യമന്ത്രി പിണറായി വിജയനും കത്ത് നല്‍കിയിരുന്നുവെന്ന വിവരം പുറത്തു വന്നിരുന്നു.തുടര്‍ന്ന് ഇവരെ സുധാകരന്‍ നേരില്‍ കാണുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇത് സംബന്ധിച്ച് തീരുമാനമില്ലെന്നായിരുന്നു അന്ന് ഇരുവരും സുധാകരനെ അറിയിച്ചതത്രെ.

75 വയസ് പ്രായ പരിധി ചൂണ്ടിക്കാട്ടിയാണ് സുധാകരന്‍ തന്നെ ഒഴിവാക്കണമെന്ന ആവശ്യം മുന്നോട്ട് വെച്ചതെന്നാണ് പുറത്ത് വന്നിരുന്ന വിവരം.സമ്മേളനത്തിലും സുധാകരന്‍ ഇത് കൊടിയേരി ബാലകൃഷ്ണനോട് ആവശ്യപ്പെട്ടിരുന്നുവെന്നാണ് സൂചന.കഴിഞ്ഞ നിയസഭാ സഭാതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അമ്പലപ്പുഴയിലെ സിപിഎം സ്ഥാനാര്‍ഥിയുടെ തിരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ സുധാകരന്‍ സജീവമായിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടി സുധാകരനെതിരെ ആലപ്പുഴയിലെ സിപഎമ്മില്‍ ഒരു വിഭാഗം രംഗത്തുവരികയും തുടര്‍ന്ന് പാര്‍ട്ടി സുധാകരനെതിരെ അച്ചടക്ക നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു.ഇതേ തുടര്‍ന്ന് സുധാകരന്‍ ആലപ്പുഴയിലെ സിപിഎമ്മിലെ ഒരു വിഭാഗവുമായി നീരസത്തിലായിരുന്നു.കഴിഞ്ഞ 30 വര്‍ഷത്തോളമായി സുധാകരന്‍ സിപിഎം സംസ്ഥാന സമിതിയംഗമായിരുന്നു.പ്രായ പരിധി മാനദണ്ഡത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഇളവ് നല്‍കിയതായും അറിയുന്നു.

Tags: