സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അതൃപ്തി; ചടയമംഗലത്ത് സിപിഐയില്‍ പ്രതിഷേധം

Update: 2021-03-10 14:44 GMT

തിരുവനന്തപുരം: കൊല്ലം ചടയമംഗലത്ത് ജെ ചിഞ്ചുറാണിയെ സ്ഥാനാര്‍ഥിയാക്കിയതിനെതിരേ സിപിഐയില്‍ പ്രതിഷേധം. പ്രാദേശിക നേതാവ് മുസ്തഫയെ സ്ഥാനാര്‍ഥിയാക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. നേരത്തെ മുസ്തഫയെ സ്ഥാനാര്‍ഥിയാക്കാനായിരുന്നു പ്രാഥമിക തീരുമാനം. എന്നാല്‍ വനിതാ സ്ഥാനാര്‍ഥി എന്ന കാഴ്ചപ്പാടിലാണ് ജെ ചിഞ്ചുറാണിയെ സിപിഐ സംസ്ഥാന കൗണ്‍സില്‍ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. ഇതോടെ മണ്ഡലത്തില്‍ പലയിടത്തും മുസ്തഫയെ സ്ഥാനാര്‍ഥിയാക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധമുയരുകയായിരുന്നു.

സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗമാണ് ജെ ചിഞ്ചുറാണി. മണ്ഡലം നേതൃത്വത്തിന്റെ എതിര്‍പ്പ് മറികടന്നാണ് ജെ ചിഞ്ചുറാണിയെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. പ്രകടത്തില്‍ നൂറുകണക്കിന് പേര്‍ പങ്കെടുത്തു.

സിപിഐ സംസ്ഥാന സെക്രട്ടറി ഇന്നലെ പ്രഖ്യാപിച്ച സ്ഥാനാര്‍ഥി പട്ടികയില്‍ ചടയമംഗലം ഇല്ലായിരുന്നു. വനിതാ പ്രാതിനിധ്യത്തെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറ്റ് മണ്ഡലങ്ങളിലെ പട്ടിക പുറത്ത് വരുമ്പോള്‍ പ്രശ്‌നം പരിഹരിക്കുമെന്ന് അറിയിച്ചിരുന്നു.

Tags:    

Similar News