എല്‍ദോ എബ്രാഹം എംഎല്‍എയുടെ കൈ ഒടിഞ്ഞിട്ടില്ലെന്ന് പോലിസ്;കൈക്ക് പൊട്ടലുള്ളതായി ഡോക്ടറുടെ റിപോര്‍ടുണ്ടെന്ന് സിപി ഐ

കൈക്ക് പൊട്ടലുള്ളതായിട്ടാണ് സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍ തങ്ങള്‍ക്ക് റിപോര്‍ട് നല്‍കിയതെന്ന് സി പി ഐ ജില്ലാ സെക്രട്ടറി പി രാജു.തന്റെ കൈക്ക് പൊട്ടലുള്ളതായി ഡോക്ടര്‍ പറഞ്ഞതായി പരിക്കേറ്റ എല്‍ദോ എബ്രാഹം എംഎല്‍എയും പറഞ്ഞു.പോലിസിന്റെ റിപോര്‍ട് തങ്ങള്‍ മുഖവിലയക്കെടുക്കുന്നില്ല.പോലിസിന് അത്തരത്തില്‍ പല വ്യാഖ്യനങ്ങളും ഉണ്ടാകും.വസ്തുതയക്ക് നിരക്കാത്ത ഒരു കാര്യവും താന്‍ പറഞ്ഞിട്ടില്ലെന്നും എല്‍ദോ എബ്രാഹം പറഞ്ഞു.

Update: 2019-07-27 05:24 GMT

കൊച്ചി: സിപി ഐയുടെ നേതൃത്വത്തില്‍ എറണാകുളം ഡി ഐ ജി ഓഫിസിലേക്ക് നടത്തിയ മാര്‍ചിനു നേരെ പോലിസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ എല്‍ദോ എബ്രാഹമിന്റെ കൈ ഒടിഞ്ഞിട്ടില്ലെന്ന് പോലിസ് കലക്ടര്‍ക്ക് കൈമാറിയ റിപോര്‍ടില്‍ വ്യക്തമാക്കിട്ടുള്ളതായി വിവരം. എന്നാല്‍ കൈക്ക് പൊട്ടലുള്ളതായിട്ടാണ് സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍ തങ്ങള്‍ക്ക് റിപോര്‍ട് നല്‍കിയതെന്ന് സി പി ഐ ജില്ലാ സെക്രട്ടറി പി രാജു.തന്റെ കൈക്ക് പൊട്ടലുള്ളതായി ഡോക്ടര്‍ പറഞ്ഞതായി പരിക്കേറ്റ എല്‍ദോ എബ്രാഹം എംഎല്‍എയും പറഞ്ഞു.തങ്ങള്‍ക്ക് ലഭിച്ച മെഡിക്കല്‍ റിപോര്‍ടില്‍ എംഎല്‍യുടെ കൈക്ക് പൊട്ടലുളളതായി വ്യക്തമാക്കിയിട്ടുണ്ട്. ഇത് തങ്ങള്‍ കലക്ടറുടെ മുന്നില്‍ ഹാജരാക്കുകയും ചെയ്തിട്ടുണ്ട്.സര്‍ക്കാര്‍ ആശുപത്രിയിലെ റിപോര്‍ടാണ് തങ്ങളുടെ പക്കല്‍ ഉള്ളത്. അതില്‍ പൊട്ടലുണ്ടെന്ന് എഴുതിയിട്ടുണ്ടെന്നും പി രാജു മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

കൈക്ക് പൊട്ടലുണ്ടെന്ന് ഡോക്ടര്‍ പറഞ്ഞകാര്യമാണ് താന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞതെന്ന് എല്‍ദോ എബ്രാഹം പറഞ്ഞു.പോലിസിന്റെ റിപോര്‍ട് തങ്ങള്‍ മുഖവിലയക്കെടുക്കുന്നില്ല.പോലിസിന് അത്തരത്തില്‍ പല വ്യാഖ്യനങ്ങളും ഉണ്ടാകും.വസ്തുതയക്ക് നിരക്കാത്ത ഒരു കാര്യവും താന്‍ പറഞ്ഞിട്ടില്ലെന്നും എല്‍ദോ എബ്രാഹം പറഞ്ഞു.വ്യാജമായി ഒരുപാട് റിപോര്‍ട് നല്‍കി ശീലമുള്ളവരാണ് പോലിസുകാര്‍. ഡി ഐ ജി ഓഫിസിലേക്ക് നടത്തിയ മാര്‍ചില്‍ തന്നെയടക്കം മര്‍ദിച്ചതിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങളിലുടെ പുറത്തുവന്നിട്ടുള്ളതാണ്.മര്‍ദനമേറ്റതിനു ശേഷം മര്‍ദനത്തിന്റെ അളവ് അന്വേഷിക്കുന്നത് നല്ല ശീലമല്ല.സമരത്തിന്റെ ഭാഗമായി മര്‍ദനമേല്‍ക്കാന്‍ തനിക്ക് മടിയില്ലെന്നും എല്‍ദോ എബ്രാഹം പറഞ്ഞു.

Tags:    

Similar News