വിദേശത്തുനിന്നും തിരുവനന്തപുരത്ത് എത്തിയത് 18 വിമാനങ്ങൾ; 3168 യാത്രക്കാർ

ദുബായ്, അബുദാബി, റിയാദ് എന്നിവിടങ്ങളിൽ നിന്നുള്ള വിമാനങ്ങൾ ഇന്ന് രാത്രി എത്തും.

Update: 2020-05-31 07:15 GMT

തിരുവനന്തപുരം: വിദേശത്തു നിന്നുള്ള വിമാന സർവീസ് തുടങ്ങിയ ശേഷം ഇതുവരെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ 18 വിമാനങ്ങളിലായി 3,168 യാത്രക്കാർ എത്തി. ഏറ്റവും കൂടുതൽ പേർ എത്തിയത് ദുബായിൽ നിന്നാണ്. ആറ് വിമാനങ്ങളിലായി 1,082 യാത്രക്കാർ. മറ്റ് രാജ്യങ്ങളിൽ നിന്ന് വന്നവരുടെ വിവരം:

അബുദാബി - 4 വിമാനം, 719 യാത്രക്കാർ.

മസ്ക്കറ്റ് - 3 വിമാനം, 544 യാത്രക്കാർ.

കുവൈറ്റ് - 2 വിമാനം, 356 യാത്രക്കാർ.

ദോഹ- 1 വിമാനം, 181 യാത്രക്കാർ.

ബഹ്റിൻ - 1 വിമാനം, 182 യാത്രക്കാർ.

മോസ്കോ - 1 വിമാനം, 104 യാത്രക്കാർ.

ദുബായ്, അബുദാബി, റിയാദ് എന്നിവിടങ്ങളിൽ നിന്നുള്ള വിമാനങ്ങൾ ഇന്ന് രാത്രി എത്തും. യാത്രക്കാരെ സ്വീകരിക്കുന്നതിനും ആരോഗ്യ പരിശോധനക്കും വിപുലമായ സംവിധാനമാണ് വിമാനത്താവളത്തിൽ ഒരുക്കിയിട്ടുള്ളത്. ആരോഗ്യ പരിശോധനയിൽ രോഗലക്ഷണങ്ങൾ ഉള്ളവർ, രോഗബാധയുള്ളവരുമായി ഇടപെട്ടവർ, കടുത്ത ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർ എന്നിവരെ ആശുപത്രിയിലേക്ക് മാറ്റും. മറ്റുള്ളവരെ ബന്ധപ്പെട്ട ജില്ലകളിലെ സർക്കാർ നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് അയക്കും. ഗർഭിണികൾ, മുതിർന്നവർ തുടങ്ങിയവരെ വീട്ടിൽ നിരീക്ഷണത്തിൽ അയക്കും. നെടുമങ്ങാട് ആർ.ഡി.ഒ. ജയമോഹനാണ് എയർപോർട്ടിലെ കാര്യങ്ങൾ ഏകോപിപ്പിക്കുന്നത്. ഡോ. അഞ്ജു കൺമണി ആരോഗ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നു.

ഇന്ന് എത്തുന്ന വിമാനങ്ങൾ:

രാത്രി 9 ന് റിയാദിൽ നിന്ന്, 333 യാത്രക്കാർ.

രാത്രി 10 ന് അബുദാബി, 180 യാത്രക്കാർ.

രാത്രി 11 ന് ദുബായ്, 180 യാത്രക്കാർ.

Tags:    

Similar News