എറണാകുളം ജില്ലയില്‍ ടി പി ആര്‍ 14.47 ശതമാനമായി ഉയര്‍ന്നു; മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകളുടെ എണ്ണം വര്‍ധിപ്പിക്കും

പ്രതിവാര ഇന്‍ഫക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ എട്ടിന് മുകളിലുള്ള തദ്ദേശ സ്ഥാപനങ്ങളില്‍ ലോക് ഡൗണ്‍ ഏര്‍പ്പെടുത്തും. ജില്ലയില്‍ പ്രതിദിന കൊവിഡ് പരിശോധനകളുടെ എണ്ണവും വര്‍ധിപ്പിക്കും. പ്രതിദിനം 25000 മുതല്‍ 30,000 വരെ പരിശോധന നടത്താനുള്ള സ്ട്രാറ്റജിയാണ് തയാറാക്കുന്നത്.

Update: 2021-08-10 16:18 GMT

കൊച്ചി: എറണാകുളം ജില്ലയില്‍ ടി പി ആര്‍ 14.47 ആയി ഉയര്‍ന്ന സാഹചര്യത്തില്‍ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതായി ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക്.പ്രതിവാര ഇന്‍ഫക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ എട്ടിന് മുകളിലുള്ള തദ്ദേശ സ്ഥാപനങ്ങളില്‍ ലോക് ഡൗണ്‍ ഏര്‍പ്പെടുത്തും.

ജില്ലയില്‍ പ്രതിദിന കൊവിഡ് പരിശോധനകളുടെ എണ്ണവും വര്‍ധിപ്പിക്കും. പ്രതിദിനം 25000 മുതല്‍ 30,000 വരെ പരിശോധന നടത്താനുള്ള സ്ട്രാറ്റജിയാണ് തയാറാക്കുന്നത്. നിലവില്‍ പ്രവര്‍ത്തിക്കുന്ന സി എഫ്എല്‍ടിസി / സി എസ് എല്‍ടിസികള്‍ അടയ്കില്ല. രോഗവ്യാപനം ഉയര്‍ന്നാല്‍ രോഗികളെ ചികില്‍സിക്കുന്നതിനായി അവ നിലനിര്‍ത്തും. ഓഗസ്റ്റ് 15 ന് മുന്‍പ് 60 വയസിനു മുകളില്‍ പ്രായമുള്ളവരുടെ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കും.

60 ന് മുകളിലുള്ളവരുടെയടക്കം 45 വയസിനു മേല്‍ പ്രായമുള്ളവരുടെ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാനാണ് ശ്രമം നടക്കുന്നത്. അതിനാല്‍ വ്യാഴാഴ്ച മുതല്‍ 18 മുതല്‍ 45 വയസ് വരെയുള്ളവര്‍ക്ക് ജില്ലയില്‍ സ്‌പോട്ട് രജിസ്‌ട്രേഷന്‍ സൗകര്യമുണ്ടാകില്ല. രണ്ടര ലക്ഷത്തോളം പേരാണ് 45 വയസിനു മുകളില്‍ വാക്‌സിനെടുക്കാനുള്ളത്. 40,000ത്തോളം ഡോസ് വാക്‌സിനാണ് ഇന്ന് കിട്ടിയത്.

ഓണത്തോടനുബന്ധിച്ച് ചടങ്ങുകള്‍ക്ക് മാത്രമാണ് അനുമതിയുണ്ടാകുക. മറ്റു സാംസ്‌കാരിക പരിപാടികള്‍ അനുവദിക്കില്ല. ബീച്ചുകള്‍ തുറന്ന സാഹചര്യത്തില്‍ ഇവിടെ പോലിസ് നിരീക്ഷണം കര്‍ശനമാക്കും. കൊ വിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കണം ടൂറിസം കേന്ദ്രങ്ങളിലെത്തേണ്ടത്. ഓരോ തദ്ദേശ സ്ഥാപനത്തിലും പോലീസ് സ്‌റ്റേഷന്‍ തലത്തില്‍ വ്യാപാരികളുടെ യോഗം വിളിക്കും. കൊച്ചി ഹാര്‍ബറിലെയും വൈപ്പിനിലെയും മല്‍സ്യത്തൊഴിലാളികള്‍ക്കായി പ്രത്യേക വാക്‌സിനേഷന്‍ െ്രെഡവ് സംഘടിപ്പിക്കുമെന്നും കലക്ടര്‍ വ്യക്തമാക്കി.

Tags:    

Similar News