എറണാകുളത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് ദുബായ് വിമാനത്തിലെത്തിയ ഗര്‍ഭിണിയായ യുവതിക്ക്

മെയ് 16 ന് കൊച്ചിയിലെത്തിയ ദുബായ് - കൊച്ചി വിമാനത്തിലുണ്ടായിരുന്ന 29 വയസുള്ള എറണാകുളം സ്വദേശിനിയാണ് ഇന്ന് പോസിറ്റീവ് ആയത്. ഗര്‍ഭിണിയായ ഇവര്‍ നിലവില്‍ കളമശ്ശേരി മെഡിക്കല്‍ കോളജിലാണ് ചികില്‍സയിലുള്ളത്. ഇന്ന് 257 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി.

Update: 2020-05-18 12:43 GMT

കൊച്ചി: ഇന്ന് എറണാകുളം ജില്ലയില്‍ ഒരു കൊവിഡ് പോസിറ്റിവ് കേസ് കൂടി സ്ഥിരീകരിച്ചു. മെയ് 16 ന് കൊച്ചിയിലെത്തിയ ദുബായ് - കൊച്ചി വിമാനത്തിലുണ്ടായിരുന്ന 29 വയസുള്ള എറണാകുളം സ്വദേശിനിയാണ് ഇന്ന് പോസിറ്റീവ് ആയത്. ഗര്‍ഭിണിയായ ഇവര്‍ നിലവില്‍ കളമശ്ശേരി മെഡിക്കല്‍ കോളജിലാണ് ചികിത്സയിലുള്ളത്. ഇന്ന് 257 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 7 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. ഇതോടെ ജില്ലയില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 4427 ആയി. ഇതില്‍ 55 പേര്‍ ഹൈറിസ്‌ക്ക് വിഭാഗത്തിലും 4372 പേര്‍ ലോ റിസ്‌ക് വിഭാഗത്തിലുമാണ്.

ഇന്ന് 13 പേരെ പുതുതായി ആശുപത്രിയില്‍ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു.നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന 5 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.ജില്ലയില്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 40 ആണ്.ജില്ലയിലെ ആശുപത്രികളില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ച് ഏഴു പേരാണ് എറണാകുളത്ത് ചികില്‍സയില്‍ കഴിയുന്നത്.എറണാകുളം -3,മലപ്പുറം,പാലക്കാട്,കൊല്ലം,ഉത്തര്‍പ്രദേശ്- 1 എന്നിങ്ങനെയാണ് കണക്ക്.ഇന്ന് ജില്ലയില്‍ നിന്നും 48 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 80 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇതില്‍ ഒരെണ്ണം പോസിറ്റീവും ബാക്കിയെല്ലാം നെഗറ്റീവും ആണ്. ഇനി 59 ഫലങ്ങള്‍ കൂടി ലഭിക്കുവാനുണ്ട്.

ഇന്ന് ജില്ലയിലെ പ്രധാന മാര്‍ക്കറ്റുകളില്‍ 39 ചരക്കു ലോറികള്‍ എത്തി. അതില്‍ വന്ന 52 ഡ്രൈവര്‍മാരുടെയും ക്‌ളീനര്‍മാരുടെയും വിവരങ്ങള്‍ ശേഖരിച്ചു. ഇതില്‍ 34 പേരെ കണ്‍ട്രോള്‍ റൂമില്‍ നിന്നും ഫോണ്‍ വഴി ബന്ധപ്പെട്ട് വിവരങ്ങള്‍ ശേഖരിച്ചു. ആരിലും രോഗലക്ഷണങ്ങള്‍ ഇല്ല.ലോക്ക് ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ തുറന്ന് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്നറിയാനായി രൂപീകരിച്ച എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് കൊച്ചി നഗര സഭ പ്രദേശത്ത് ഇന്ന് 19 സ്ഥാപനങ്ങള്‍ പരിശോധിച്ചു.ജില്ലയിലെ 18 കൊവിഡ് കെയര്‍ സെന്ററുകളിലായി 676 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. കൂടാതെ 14 പേര്‍ പണം നല്‍കി ഉപയോഗിക്കാവുന്ന കൊവിഡ് കെയര്‍ സെന്ററുകളില്‍ നിരീക്ഷണത്തിലുണ്ട്.  

Tags:    

Similar News