പ്രവാസികള്‍ക്ക് കൊവിഡ് പരിശോധന: സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ ഹരജി

ഇന്ത്യയിലെ തന്നെ ഹോട്ട്സ്പോട്ടുകളായ ഡല്‍ഹി, ചെന്നൈ, അഹമ്മദാബാദ് എന്നിവിടങ്ങളില്‍ നിന്നു വരുന്നവര്‍ക്ക് കൊവിഡ് പരിശോധന നടത്താതെയാണ് കേരളത്തിലെത്തുന്നത്. വിദേശത്തു നിന്നു വരുന്നവര്‍ക്കു മാത്രം കൊവിഡ് പരിശോധന വിവേചനപരമാണെന്നു ഹരജിക്കാരന്‍ ആരോപിച്ചു

Update: 2020-06-18 13:48 GMT

കൊച്ചി: പ്രവാസികള്‍ക്ക് കൊവിഡ് പരിശോധന നിര്‍ബന്ധമാക്കിയ സംസ്ഥാന സര്‍ക്കാരിന്റെ നടപടി ചോദ്യം ചെയ്തു ദുബായ് കെഎംസിസിഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചു. ഇന്ത്യയിലെ തന്നെ ഹോട്ട്സ്പോട്ടുകളായ ഡല്‍ഹി, ചെന്നൈ, അഹമ്മദാബാദ് എന്നിവിടങ്ങളില്‍ നിന്നു വരുന്നവര്‍ക്ക് കൊവിഡ് പരിശോധന നടത്താതെയാണ് കേരളത്തിലെത്തുന്നത്. വിദേശത്തു നിന്നു വരുന്നവര്‍ക്കു മാത്രം കൊവിഡ് പരിശോധന വിവേചനപരമാണെന്നു ഹരജിക്കാരന്‍ ആരോപിച്ചു.

കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള വന്ദേ ഭാരത് മിഷന്റെ നിബന്ധനകള്‍ മാത്രം പാലിച്ചു പ്രവാസികള്‍ക്കു റാപിഡ് ടെസ്റ്റ് മാത്രം നടത്തി കേരളത്തിലെത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്നു ഹരജിയില്‍ പറയുന്നു. ഇന്ത്യയില്‍ തന്നെ മറ്റു സംസ്ഥാനങ്ങളിലും മറ്റു വിദേശ രാജ്യങ്ങളിലും ഇത്തരത്തിലുള്ള പരിശോധന നടത്തുന്നില്ല. ഗള്‍ഫില്‍ നിന്നു വരുന്നവര്‍ക്കു മാത്രം കൊവിഡ് പരിശോധന നടത്തണമെന്ന തീരുമാനത്തില്‍ നിഗൂഡതയുണ്ടെന്നും ഹരജിക്കാരന്‍ ആരോപിച്ചു.  

Tags:    

Similar News