കൊവിഡ് വ്യാപനം രൂക്ഷം; ചെല്ലാനത്ത് പ്രത്യേക വാക്‌സിനേഷന്‍ തിങ്കളാഴ്ച മുതല്‍

എറണാകുളം ജില്ലയില്‍ നിലവില്‍ ഏറ്റവും കൂടുതല്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആര്‍) ചെല്ലാനം പഞ്ചായത്തിലാണ്. കടല്‍ക്ഷോഭത്തെത്തുടര്‍ന്ന് മാറ്റിപ്പാര്‍പ്പിക്കപ്പെട്ട നാട്ടുകാര്‍ക്കിടയില്‍ സമ്പര്‍ക്കം മൂലമുള്ള കൊവിഡ് വ്യാപനം ഉണ്ടായതാണ് ടിപി ആര്‍ ഉയരാന്‍ കാരണമായത്

Update: 2021-05-28 10:16 GMT

കൊച്ചി: എറണാകുളം ജില്ലയില്‍ കൊവിഡ് വ്യാപനം രൂക്ഷമായ ചെല്ലാനം പഞ്ചായത്തില്‍ പ്രത്യേക വാക്‌സിനേഷന്‍ നടത്താന്‍ തീരമാനം. ജില്ലയില്‍ നിലവില്‍ ഏറ്റവും കൂടുതല്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആര്‍) ചെല്ലാനം പഞ്ചായത്തിലാണ്. ഈ സാഹചര്യത്തിലാണ് തിങ്കളാഴ്ച മുതല്‍ പ്രത്യേക വാക്‌സിനേഷന്‍ സെഷന്‍ നടത്തുന്നതെന്ന് ജില്ലാ കലക്ടര്‍ എസ് സുഹാസ് പറഞ്ഞു.

കടല്‍ക്ഷോഭത്തെത്തുടര്‍ന്ന് മാറ്റിപ്പാര്‍പ്പിക്കപ്പെട്ട നാട്ടുകാര്‍ക്കിടയില്‍ സമ്പര്‍ക്കം മൂലമുള്ള കൊവിഡ് വ്യാപനം ഉണ്ടായതാണ് ടിപി ആര്‍ ഉയരാന്‍ കാരണമായത്. കടല്‍ക്ഷോഭത്തിലും മറ്റും ഫോണ്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ നഷ്ടമായതിനാല്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും പ്രദേശവാസികള്‍ക്ക് ദുഷ്‌കരമായി. ഈ സാഹചര്യത്തിലാണ് ചെല്ലാനം സ്വദേശികള്‍ക്ക് മാത്രമായി പ്രത്യേക വാക്‌സിനേഷന്‍ സംഘടിപ്പിക്കുന്നതെന്ന് ജില്ലാ കലക്ടര്‍ എസ് സുഹാസ് അറിയിച്ചു.

Tags:    

Similar News