കൊവിഡ്: ആലപ്പുഴ മെഡിക്കല്‍ കോളജില്‍ സന്ദര്‍ശനത്തിന് ആര്‍ടി പി സി ആര്‍ നിര്‍ബന്ധം; സന്ദര്‍ശകര്‍ക്ക് നിയന്ത്രണം

രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവരോ, ആര്‍ടിപിസിആര്‍ നെഗറ്റീവ് ആയവരെ മാത്രമേ ആശുപത്രിയില്‍ സന്ദര്‍ശനത്തിന് അനുവദിക്കൂവെന്ന് മെഡിക്കല്‍ കോളജ് സൂപ്രണ്ട് അറിയിച്ചു

Update: 2021-04-13 15:04 GMT

ആലപ്പുഴ : ആലപ്പുഴ ജില്ലയില്‍ കൊവിഡ് രോഗികളുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തില്‍ മെഡിക്കല്‍ കോളജില്‍ സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണം. രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവരോ, ആര്‍ടിപിസിആര്‍ നെഗറ്റീവ് ആയവരെ മാത്രമേ ആശുപത്രിയില്‍ സന്ദര്‍ശനത്തിന് അനുവദിക്കൂവെന്ന് മെഡിക്കല്‍ കോളജ് സൂപ്രണ്ട് അറിയിച്ചു.ഒരു രോഗിയുടെ കൂടെ ഒരു കൂട്ടിരിപ്പുകാരനെ മാത്രമേ അനുവദിക്കുകയുള്ളൂ, മാസ്‌ക് , സാനിറ്റസര്‍, സാമൂഹിക അകലം എന്നിവ കര്‍ശനമായി പാലിക്കേണ്ടതാണ്. ഒപി സമയം 8 മുതല്‍ 11 വരെയായി ക്രമീകരിച്ചു.

തുടര്‍ച്ചയായി മരുന്ന് കഴിക്കുന്നവര്‍ക്ക് ഡോക്ടര്‍മാരുടെ ചീട്ട് പ്രകാരം പരമാവധി 2 മാസത്തേക്കുള്ള മരുന്ന് ലഭ്യത അനുസരിച്ച് ഫാര്‍മസിയില്‍ നിന്ന് നല്‍കും. ഇതിന് കൃത്യമായ കുറിപ്പടി സഹിതം ബന്ധുക്കള്‍ വന്നാല്‍ മതിയാകും.ഒപികളില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം. ചെറിയ അസുഖങ്ങള്‍ക്ക് പ്രാദേശിക സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ചികില്‍സ തേടണം. മെഡിക്കല്‍ കോളേജ് ആശുപ്രതിയില്‍ വളരെ അത്യാവശ്യം ഉണ്ടെങ്കില്‍ മാത്രം വരിക. രോഗീ സന്ദര്‍ശനം ഒഴിവാക്കുക. രോഗികളുടെ അടുത്ത് പെരുമാറുന്നതും അവരെ സ്പര്‍ശിക്കുന്നതും കഴിയുന്നതും ഒഴിവാക്കണമെന്നും മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഇറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

Tags:    

Similar News