കൊവിഡ് പ്രതിരോധം: ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് എറണാകുളത്ത് 300 വാക്‌സിനേഷന്‍ ക്യാപുകള്‍

എറണാകുളം ജില്ലയില്‍ ഇതുവരെ വാക്‌സിന്‍ നല്‍കിയത് 1,59,188 ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക്

Update: 2021-12-04 11:40 GMT

കൊച്ചി: കൊവിഡ് പ്രതിരോധത്തിനായി എറണാകുളം ജില്ലയില്‍ 'ഗസ്റ്റ് വാക്‌സ് ' എന്ന പേരില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി നടന്നുവരുന്ന വാക്‌സിനേഷന്‍ ക്യാംപുകളുടെ എണ്ണം 300 ആയി. 1,59,188 ഇതര സംസ്ഥാന തൊഴിലാളികള്‍ക്കാണ് വാക്‌സിന്‍ നല്‍കിയത് അതില്‍ 1,15,819 തൊഴിലാളികള്‍ആദ്യ ഡോസ് സ്വീകരിച്ചവരും 43,369 തൊഴിലാളികള്‍ ഇരു ഡോസുകളും സ്വീകരിച്ചവരും ആണ്

തൊഴില്‍ വകുപ്പിന്റെ നേതൃത്വത്തിലാണ് ഇതര സംസ്ഥാന തൊഴിലാളികള്‍ക്കുള്ള ഔട്ട് റീച്ച് ക്യാംപുകള്‍ സംഘടിപ്പിക്കുന്നത്. ജില്ലാ ഭരണകൂടം, ആരോഗ്യവകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ജില്ലാ വാക്‌സിനേഷന്‍ ടീം, എന്‍എച്ച്എം, തൊഴില്‍ വകുപ്പ് എന്നിവയുടെ ഏകോപനത്തോടെയുള്ള പ്രവര്‍ത്തനമാണ് ഗസ്റ്റ് വാക്‌സിന്റെ വിജയത്തിനു പിന്നിലെന്ന് അധകൃതര്‍ വ്യക്തമാക്കി.

സിഎംഎഡി ഉള്‍പ്പടെയുള്ള സര്‍ക്കാരിതര സംഘടനകളും വാക്‌സിനേഷനുമായി ബന്ധപ്പെട്ട് സഹകരിക്കുന്നുണ്ട്.സ്‌പോണ്‍സര്‍ എ ജാബ് പദ്ധതി പ്രകാരം ജില്ലയിലെ വിവിധ സ്വകാര്യ ആശുപത്രികള്‍ മുഖേനെയും സൗജന്യമായി വാക്‌സിന്‍ ലഭ്യമാക്കുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.

Tags: