തിരുവനന്തപുരത്തെ കൊവിഡ് വ്യാപനം: ആര്‍സിസിയില്‍ ചികില്‍സകള്‍ക്ക് കര്‍ശന നിയന്ത്രണം

കാന്‍സര്‍രോഗ ചികില്‍സ കൊവിഡ് പ്രതിരോധശേഷിയെ ബാധിക്കുമെന്നതിനാല്‍ ശസ്ത്രക്രിയ, റേഡിയേഷന്‍, കീമോതെറാപ്പി ചികില്‍സകള്‍ ജൂലായ് 18 മുതല്‍ നീട്ടിവച്ചു.

Update: 2020-07-17 17:41 GMT

തിരുവനന്തപുരം: തലസ്ഥാന നഗരത്തില്‍ കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ ആര്‍സിസിയില്‍ ചികില്‍സകള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. കാന്‍സര്‍രോഗ ചികില്‍സ കൊവിഡ് പ്രതിരോധശേഷിയെ ബാധിക്കുമെന്നതിനാല്‍ ശസ്ത്രക്രിയ, റേഡിയേഷന്‍, കീമോതെറാപ്പി ചികില്‍സകള്‍ ജൂലായ് 18 മുതല്‍ നീട്ടിവച്ചു. എന്നാല്‍, അടിയന്തരസ്വഭാവമുള്ള ഇത്തരം ചികില്‍സകള്‍ തുടരുന്നതായിരിക്കും.

മുന്‍കൂട്ടി അപ്പോയിന്‍മെന്റ് ലഭിച്ചിട്ടുള്ള രോഗികള്‍ക്ക് ആര്‍സിസിയില്‍ എത്താതെ തന്നെ സംശയനിവാരണത്തിലുള്ള വെര്‍ച്വല്‍ ഒപി സംവിധാനം അഥവാ ഫോണ്‍ മുഖാന്തരമുള്ള ഒപി തുടരുമെന്ന് ആര്‍സിസി ഡയറക്ടര്‍ ഡോ. രേഖ എ നായര്‍ അറിയിച്ചു. ശ്രീചിത്രിയില്‍ ചികില്‍സയിലുള്ള രണ്ട് രോഗികള്‍ക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ എട്ട് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 21 ജീവനക്കാരെ നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്.  

Tags:    

Similar News