കൊവിഡ്: എറണാകുളം മെഡിക്കല്‍ കോളജില്‍ ഒമ്പതു രോഗികള്‍ ഗുരുതരാവസ്ഥയില്‍

53 വയസുള്ള ആലുവ കുന്നുകര സ്വദേശിനി, 69 വയസുള്ള ആലുവ കുട്ടമശ്ശേരി സ്വദേശി, 60 വയസുള്ള എളമക്കര സ്വദേശി,71 വയസുള്ള കൊടുങ്ങലൂര്‍ സ്വദേശിനി,മട്ടാഞ്ചേരി സ്വദേശി 50 വയസുകാരന്‍,42 വയസുള്ള ഇലഞ്ഞി സ്വേദേശി,75 വയസുള്ള ആലുവ സ്വദേശി, 54 വയസുള്ള മൂത്തകുന്നം സ്വദേശിനി,70 വയസുള്ള ഇടപ്പള്ളി സ്വദേശിനി എന്നിവരാണ് ഗുരുതരാവസ്ഥയില്‍ കഴിയുന്നത്

Update: 2020-08-01 10:24 GMT

കൊച്ചി: കൊവിഡ് ബാധിച്ച് എറണാകുളം മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന ഒമ്പതു രോഗികളുടെ നില ഗുരുതരമെന്ന് ആശുപത്രി അധികൃതര്‍.53 വയസുള്ള ആലുവ കുന്നുകര സ്വദേശിനി, 69 വയസുള്ള ആലുവ കുട്ടമശ്ശേരി സ്വദേശി, 60 വയസുള്ള എളമക്കര സ്വദേശി,71 വയസുള്ള കൊടുങ്ങലൂര്‍ സ്വദേശിനി,മട്ടാഞ്ചേരി സ്വദേശി 50 വയസുകാരന്‍,42 വയസുള്ള ഇലഞ്ഞി സ്വേദേശി,75 വയസുള്ള ആലുവ സ്വദേശി, 54 വയസുള്ള മൂത്തകുന്നം സ്വദേശിനി,70 വയസുള്ള ഇടപ്പള്ളി സ്വദേശിനി എന്നിവരാണ് ഗുരുതരാവസ്ഥയില്‍ കഴിയുന്നത്.

53 വയസുള്ള ആലുവ കുന്നുകര സ്വദേശിനിയെ ഈമാസം 13 നു കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. ന്യൂമോണിയ ബാധിച്ച് ഇവരുടെ നിലപ ഗുരുതരമായി തുടരുന്നു.69 വയസുള്ള ആലുവ കുട്ടമശ്ശേരി സ്വദേശി കൊവിഡ് ന്യൂമോണിയ ബാധിച്ചു ഗുരുതരമായി തുടരുന്നു, ദീര്‍ഘനാളായി അമിത രക്തതസമ്മര്‍ദ്ദത്തിന് ചികിത്സയില്‍ ആയിരുന്നു. ഇദ്ദേഹത്തിന്റെ ആരോഗ്യ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല.60 വയസുള്ള എളമക്കര സ്വദേശിയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ നിന്നും കൊവിഡ് സ്റ്റീരികരിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ മാസം 29 നാണ് മെഡിക്കല്‍ കോളജില്‍ പ്രവേശഇപ്പിച്ചത്. ന്യൂമോണിയ ബാധിച്ചു ഐസിയുവില്‍ ഇദ്ദേഹം ഗുരുതരമായി കഴിയുന്നു.ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും കൊവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് കഴിഞ്ഞ 27 ന് മെഡിക്കല്‍ കോളജില്‍ അഡ്മിറ്റ് ചെയ്ത 71 വയസുള്ള കൊടുങ്ങലൂര്‍ സ്വദേശിനി ഗുരുതരമായി കഴിയുന്നു.അമിത രക്തസമ്മര്‍്ദവും ആസ്ത്മ രോഗവും അവസ്ഥ ഗുരുതരമാകാന്‍ കാരണം ആയിട്ടുണ്ട്.

മട്ടാഞ്ചേരി സ്വദേശിയായ 50 വയസുകാരന്‍ കൊവിഡ് ന്യൂമോണിയ ബാധിച്ചു ഗുരുതരമായി ഐസിയുവില്‍ കഴിയുന്നു.42 വയസുള്ള ഇലഞ്ഞി സ്വേദേശി മംഗളൂരുവില്‍ വച്ച് വീഴ്ചയില്‍ ഉണ്ടായ അപകതിനെ തുടര്‍ന്ന് നട്ടെല്ലിന് പരുക്ക് പറ്റി ഈമാസം 11 നു ഫാദര്‍ മുള്ളേഴ്‌സ് മെഡിക്കല്‍ കോളജിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജിലും ചികില്‍സയില്‍ ആയിരുന്നു . കിടപ്പ് രോഗിയായ ഇദ്ദേഹത്തിന്റെ കൊവിഡ് പരിശോധന ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് കഴിഞ്ഞ 23ന് എറണാകുളം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു ഇദ്ദേഹത്തിന്റെ നില ഗുരുതരമാണ്.

75 വയസുള്ള ആലുവ സ്വദേശിയെ കഴിഞ്ഞ മാസം 25 ന് ആലുവ ജനറല്‍ ആശുപത്രിയില്‍ നിന്നും കൊവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്നാണ് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്.അമിത രക്ത സമ്മദ്ദം, പ്രമേഹം എന്നീ രോഗങ്ങള്‍ ഉള്ള ഇദ്ദേഹത്തിന് കൊവിഡ് ന്യൂമോണിയ സ്ഥിരീകരിച്ചു.54 വയസുള്ള മൂത്തകുന്നം സ്വദേശിനി കാന്‍സര്‍ രോഗത്തിന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ ഇരിക്കെ കൊവിഡ് സ്റ്റീരികരിച്ചതിനെ തുടര്‍ന്ന ഇന്നലെയാണ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. നില ഗുരുതരമാണ്.70 വയസുള്ള ഇടപ്പള്ളി സ്വദേശിനി ശ്വാസതടസസം മൂലം ഐസിയുവില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.ഇവരുടെ കൊവിഡ് പരിശോധന ഫലം ലഭിച്ചിട്ടില്ല. നില ഗുരുതരമാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. 

Tags:    

Similar News