കൊവിഡ്: എറണാകുളത്ത് ഒരു മരണം കൂടി; മരിച്ചത് കോഴിക്കോട് സ്വദേശി

കോഴിക്കോട് കുറ്റിയാട് തളിയില്‍ ബഷീര്‍ (53) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് 7.30 ഓടെയാണ് മരണം സംഭവിച്ചതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.കാന്‍സര്‍ ബാധിതനായിരുന്ന ഇദ്ദേഹം എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ കീമോതെറാപ്പി അടക്കമുള്ള ചികില്‍സയിലായിരുന്നു

Update: 2020-07-25 14:57 GMT

കൊച്ചി: കൊവിഡ് ബാധിച്ച് എറണാകുളം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച കാന്‍സര്‍ ബാധിതന്‍ മരിച്ചു.കോഴിക്കോട് കുറ്റിയാട് തളിയില്‍ ബഷീര്‍ (53) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് 7.30 ഓടെയാണ് മരണം സംഭവിച്ചതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

കാന്‍സര്‍ ബാധിതനായിരുന്ന ഇദ്ദേഹം എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ കീമോതെറാപ്പി അടക്കമുള്ള ചികില്‍സയിലായിരുന്നു.കൊവിഡ് പരിശോധനാഫലം പോസിറ്റീവായതിനെ തുടര്‍ന്ന് ഇന്ന് രാവിലെയാണ് എറണാകുളം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്.High grade lymphoma with marrow infiltration എന്ന അവസ്ഥയിലായിരുന്നു ബഷീര്‍ എന്ന് മെഡിക്കല്‍ കോളജ് അധികൃതര്‍ വ്യക്തമാക്കി. 

Tags: