കൊവിഡ് വ്യാപനം രൂക്ഷം;എറണാകുളം ജില്ല ബി കാറ്റഗറിയില്‍; നാളെ മുതല്‍ കടുത്ത നിയന്ത്രണങ്ങള്‍

സാമൂഹ്യ, സാംസ്‌കാരിക, രാഷ്ട്രീയ, മത, സാമുദായിക, പൊതു പരിപാടികള്‍ ഒന്നും തന്നെ അനുവദിക്കില്ല.മതപരമായ ആരാധനകള്‍ ഓണ്‍ലൈന്‍ ആയി മാത്രം നടത്തണം.വിവാഹം, മരണാനന്തര ചടങ്ങുകള്‍ക്ക് പരമാവധി 20 ആളുകള്‍

Update: 2022-01-24 15:33 GMT

കൊച്ചി: കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിന്റെ പശ്ചാത്തലത്തില്‍ എറണാകുളം ജില്ലയെ ബി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി. നാളെ മുതല്‍ ജില്ലയില്‍ കടുത്ത നിയന്ത്രണങ്ങള്‍ ജില്ലയില്‍ ആശുപതിയില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ള രോഗികളില്‍ 10 ശതമാനത്തില്‍ കൂടുതല്‍ കൊവിഡ് രോഗികള്‍ ആകുന്നുവെങ്കില്‍, ഐ സി യു വില്‍ പ്രവേശിപ്പിക്കപ്പെട്ട കോവിഡ് രോഗികളുടെ നിരക്ക് ബേസ് ലൈന്‍ തീയതിയില്‍ നിന്ന് (ജനുവരി ഒന്ന്)ഇരട്ടിയാവുകയാണെങ്കില്‍ അവ കാറ്റഗറി 2 (ബ) ല്‍ ഉള്‍പ്പെടും.

ഇത്തരം ജില്ലകളില്‍ സാമൂഹ്യ, സാംസ്‌കാരിക, രാഷ്ട്രീയ, മത, സാമുദായിക, പൊതു പരിപാടികള്‍ ഒന്നും തന്നെ അനുവദിക്കില്ല.മതപരമായ ആരാധനകള്‍ ഓണ്‍ലൈന്‍ ആയി മാത്രം നടത്തേണ്ടതാണ്.വിവാഹം, മരണാനന്തര ചടങ്ങുകള്‍ക്ക് പരമാവധി 20 ആളുകളെ മാത്രമേ അനുവദിക്കൂ എന്നിങ്ങനെയാണ് നിയന്ത്രണങ്ങള്‍.ജില്ലയില്‍ നാളെ മുതല്‍ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വരുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

Tags: