ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷാ ഉപകരണങ്ങള്‍ക്ക് ഗുണനിലവാരം ഉറപ്പാക്കുക: എസ്ഡിപിഐ

ഇതുവരെ സംസ്ഥാനത്ത് 47 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചത് ഞെട്ടിപ്പിക്കുന്നതാണ്.

Update: 2020-06-14 08:10 GMT

കൊച്ചി: കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെടുന്ന ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷാ ഉപകരണങ്ങള്‍ക്ക് ഗുണനിലവാരം ഉറപ്പാക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി പി ആര്‍ സിയാദ്. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥരീകരിക്കുന്നത് ആശങ്കാജനകമാണ്. അത് പ്രതിരോധപ്രവര്‍ത്തനങ്ങളെ തകിടംമറിക്കും. ഇതുവരെ സംസ്ഥാനത്ത് 47 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചത് ഞെട്ടിപ്പിക്കുന്നതാണ്.
പിപിഇ കിറ്റുകളുടെ ഗുണനിലവാരം അടിയന്തരമായി പരിശോധിക്കണമെന്ന സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധസമിതിയുടെ അഭിപ്രായം സംസ്ഥാന സര്‍ക്കാര്‍ അവഗണിക്കുന്നത് പ്രതിഷേധാര്‍ഹമാണ്. സംസ്ഥാനത്തെ ആരോഗ്യപ്രവര്‍ത്തകരിലെ രോഗപ്പകര്‍ച്ച ജീവനക്കാരും രോഗികളുമുള്‍പ്പെടെ സമ്പര്‍ക്കവലയത്തിലുള്‍പ്പെട്ട നിരവധിപേരെ രോഗഭീതിയിലാക്കിയിരിക്കുകയാണ്. ആയതിനാല്‍, സംസ്ഥാന സര്‍ക്കാരും ആരോഗ്യവകുപ്പും ഈ വിഷയത്തിന് അടിയന്തരമായി പരിഹാരം കാണണമെന്ന് പി ആര്‍ സിയാദ് ആവശ്യപ്പെട്ടു. 

Tags:    

Similar News