തിരൂർ സ്വദേശി കൊവിഡ് ബാധിച്ചു മരിച്ചു

ഇന്നു വൈകുന്നേരത്തോടെ മഞ്ചേരി മെഡിക്കൽ കോളജിലാണ് മരണം സംഭവിച്ചത്

Update: 2020-08-11 18:05 GMT

തിരൂർ: തിരൂർ സ്വദേശി കൊവിഡ് ബാധിച്ചു മരിച്ചു.തിരൂർ നടുവിലങ്ങാടി പരേതനായ കുന്നത്ത് മുഹമ്മദ് എന്നിവരുടെ മകൻ അബൂബക്കർ സിദ്ദീഖാണ് (49 വയസ്സ്) മരണപ്പെട്ടത്.

കൊവിഡ് ബാധിതനായ അബൂബക്കർ കഴിഞ്ഞ 15 ദിവസങ്ങൾക്കു മുമ്പ് മൈസൂരിൽ നിന്ന് നാട്ടിലെത്തി ക്വാറന്റൈനിൽ കഴിയുകയായിരുന്നു. രണ്ട് ദിവസം മുമ്പ് ശാരീരിക അസ്വസ്ഥതകൾ കണ്ടെത്തിയ സാഹചര്യത്തിൽ തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെനിന്ന് മഞ്ചേരി മെഡിക്കൽ കോളജിലേക്ക് മാറ്റി. അവിടെ വച്ച് ഇന്നു വൈകുന്നേരത്തോടെ മരണം സംഭവിച്ചു.

കടവത്ത് സൈനബ ഉമ്മയാണ് വാരണാക്കര സ്വദേശി തയ്യിൽ ഫാത്തിമ ഭാര്യയാണ്. മക്കൾ ഹാരിസ്, സൽമാൻ, മുസൈന, ഷമൽ. സഹോദരങ്ങൾ അബ്ദുൽ റഹ്മാൻ, ശരീഫ്, മുജീബ് ,ആയിഷ, ജമീല

Similar News