പത്തിലധികം പേര്‍ക്ക് കൊവിഡ്; കോട്ടയത്തെ രണ്ട് സ്ഥാപനങ്ങള്‍ ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്ലസ്റ്ററുകളായി പ്രഖ്യാപിച്ചു

ഭരണങ്ങാനം പാറയില്‍ എക്സ്പോര്‍ട്സ്, എലിക്കുളം മല്ലികശേരിയിലെ ഗ്ലെന്‍ റോക്ക് റബര്‍ ഇന്‍സ്ട്രീസ് എന്നിവയാണ് ഇന്‍സ്റ്റിറ്റിയൂഷനല്‍ കോവിഡ് ക്ലസ്റ്ററുകളായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചത്.

Update: 2020-09-25 00:44 GMT

കോട്ടയം: കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ കോട്ടയം ജില്ലയിലെ രണ്ട് സ്ഥാപനങ്ങള്‍ ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്ലസ്റ്ററുകളായി പ്രഖ്യാപിച്ചു. ഭരണങ്ങാനം പാറയില്‍ എക്സ്പോര്‍ട്സ്, എലിക്കുളം മല്ലികശേരിയിലെ ഗ്ലെന്‍ റോക്ക് റബര്‍ ഇന്‍സ്ട്രീസ് എന്നിവയാണ് ഇന്‍സ്റ്റിറ്റിയൂഷനല്‍ കോവിഡ് ക്ലസ്റ്ററുകളായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചത്.

രണ്ടുസ്ഥാപനങ്ങളിലും പത്തിലധികം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫിസറുടെ റിപോര്‍ട്ട് പരിഗണിച്ചാണ് ദുരന്തനിവാരണ നിയമപ്രകാരം ജില്ലാ കലക്ടര്‍ എം അഞ്ജന നടപടി സ്വീകരിച്ചത്. എലിക്കുളം മല്ലികശേരിയിലെ വ്യവസായ സ്ഥാപനങ്ങളിലെ തൊഴിലാളികളായ 29 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

സ്ഥാപനങ്ങളില്‍ ക്ലസ്റ്റര്‍ കണ്ടെയ്ന്‍മെന്റ് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. രോഗനിയന്ത്രണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ആവശ്യമെങ്കില്‍ പോലിസിന്റെ സേവനവും ലഭ്യമാക്കും.

Tags: