ആലപ്പുഴ ജില്ലയില്‍ ഇന്ന് 415 പേര്‍ക്ക് കൊവിഡ്

404പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ആറു പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല

Update: 2021-01-21 13:07 GMT

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ഇന്ന് 415 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.ഇതില്‍ 404പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ആറു പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ നാലു പേര്‍ വിദേശത്തു നിന്നും എത്തിയതാണ്. ആരോഗ്യപ്രവര്‍ത്തകരില്‍ ഒരാള്‍ക്കു കൂടി ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 398 പേരുടെ പരിശോധനാഫലംകൂടി ഇന്ന് ജില്ലയില്‍ നെഗറ്റീവായി. ആകെ 60337 പേര്‍ ഇതുവരെ രോഗ മുക്തരായി.4263 പേര്‍ ചികില്‍സയില്‍ ഉണ്ട്.

Tags:    

Similar News