ആലപ്പുഴ ജില്ലയില്‍ ഇന്ന് 229 പേര്‍ക്ക് കൊവിഡ്

208 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ കൂടി ഇന്ന് രോഗബാധിതരായി.15 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല

Update: 2022-02-24 12:35 GMT

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ 229 പേര്‍ക്കു കൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. 208 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഒരാള്‍ വിദേശത്ത് നിന്നും എത്തിയതാണ്. അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ കൂടി ഇന്ന് രോഗബാധിതരായി. 15 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ജില്ലയില്‍ ഇന്ന് 646 പേര്‍ രോഗമുക്തരായി. നിലവില്‍ 2510 പേര്‍ ചികില്‍സയില്‍ കഴിയുന്നു.

Tags: