കൊവിഡ് വ്യാപനം കൂടുന്നു; ആലപ്പുഴ ജില്ലയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു; ആരാധനാലയങ്ങളിലെ ചടങ്ങുകളില്‍ 10 പേര്‍ക്ക് മാത്രം പ്രവേശനം

ചടങ്ങുകള്‍ നടത്തുവാന്‍ അധികാരപ്പെട്ട മത പുരോഹിതന്‍, ചടങ്ങുകളില്‍ അനിവാര്യമായി പങ്കെടുക്കേണ്ട മറ്റ് അധികാരികള്‍ ഉള്‍പ്പെടെ പരമാവധി 10 പേരായി ചുരുക്കി.ചടങ്ങുകളില്‍ പങ്കെടുക്കുന്നവരുടെ പേരുവിവരങ്ങള്‍ എല്ലാ ദിവസവും കൃത്യമായി രജിസ്റ്ററുകളില്‍ രേഖപ്പെടുത്തണം.സംസ്ഥാനത്ത് രാത്രി 9 മണി മുതല്‍ രാവിലെ 5 മണി വരെ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തില്‍ ഈ സമയത്ത് മതപരമായ ഒത്തു ചേരലുകള്‍ നിരോധിച്ചു.

Update: 2021-04-20 12:56 GMT

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ കൊവിഡ് വ്യാപനം വര്‍ധിച്ചിരിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ആലപ്പുഴയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.ജില്ലയിലെ ആരാധനാലയങ്ങളിലെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ ചടങ്ങുകള്‍ മാത്രമായി നിയന്ത്രണം ഏര്‍പ്പെടുത്തി ജില്ലാ കലക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചു.

ചടങ്ങുകള്‍ നടത്തുവാന്‍ അധികാരപ്പെട്ട മത പുരോഹിതന്‍, ചടങ്ങുകളില്‍ അനിവാര്യമായി പങ്കെടുക്കേണ്ട മറ്റ് അധികാരികള്‍ ഉള്‍പ്പെടെ പരമാവധി 10 പേരായി നിയന്ത്രിച്ചിട്ടുണ്ട്. മതപരമായ ചടങ്ങുകള്‍ ഓണ്‍ലൈന്‍ മുഖന വിശ്വാസികള്‍ക്ക് വീടുകളില്‍ ഇരുന്ന് കാണുന്നതിനുള്ള സംവിധാനം അധികാരികള്‍ക്ക് ഏര്‍പ്പെടുത്താവുന്നതാണെന്നും കലക്ടര്‍ വ്യക്തമാക്കി.

ചടങ്ങുകളില്‍ പങ്കെടുക്കുന്നവരുടെ പേരുവിവരങ്ങള്‍ എല്ലാ ദിവസവും കൃത്യമായി രജിസ്റ്ററുകളില്‍ രേഖപ്പെടുത്തണം. പങ്കെടുക്കുന്നവര്‍ 2 മീറ്റര്‍ സാമൂഹിക അകലം പാലിക്കേണ്ടതും മാസ്‌ക് ധരിക്കേണ്ടതുമാണ്. സംസ്ഥാനത്ത് രാത്രി 9 മണി മുതല്‍ രാവിലെ 5 മണി വരെ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തില്‍ ഈ സമയത്ത് മതപരമായ ഒത്തു ചേരലുകള്‍ നിരോധിച്ചു.

നിയന്ത്രണങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ ദുരന്തനിവാരണ നിയമം പ്രകാരവും ഇന്ത്യന്‍ ശിക്ഷാ നിയമം വകുപ്പ് 188, 269 പ്രകാരവും പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരവുമുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് കലക്ടര്‍ വ്യക്തമാക്കി. ഉത്തരവ് നടപ്പിലാക്കുന്നതിന് ജില്ലാ പോലിസ് മേധാവിയെയും സെക്ടറല്‍ മജിസ്ടറേറ്റുമാരെയും ചുമതലപ്പെടുത്തിയതായും കലക്ടര്‍ വ്യക്തമാക്കി.

Tags:    

Similar News