കൊവിഡ്: ആലപ്പുഴ വലിയ മാര്‍ക്കറ്റ് അടച്ചു;മല്‍സ്യബന്ധനവും വിപണനവും നിരോധനം 12 വരെ നീട്ടി

രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി ആലപ്പുഴ മുനിസിപ്പാലിറ്റിയിലെ വലിയ മാര്‍ക്കറ്റ് പൂര്‍ണമായും അടച്ചിടാന്‍ ജില്ലാ കലക്ടര്‍ ഉത്തരവിട്ടു.. മുനിസിപ്പാലിറ്റിയിലെ വാര്‍ഡ് 24 (വഴിച്ചേരി), 45 (സീവ്യൂ) എന്നീ വാര്‍ഡുകളിലായാണ് വലിയ മാര്‍ക്കറ്റ് സ്ഥിതിചെയ്യുന്നത്

Update: 2020-08-06 15:16 GMT

ആലപ്പുഴ: കൊവിഡിന്റെ പശ്ചാത്തലത്തില്‍ ജില്ലയിലെ തീരപ്രദേശങ്ങളിലെ മല്‍സ്യബന്ധനവും വിപണനവും ആഗസ്റ്റ് 12 രാത്രി 12 മണി വരെ നീട്ടി ജില്ലാകലക്ടര്‍ ഉത്തരവായി. തുടര്‍ നിയന്ത്രണങ്ങള്‍ സംബന്ധിച്ച ഉത്തരവ് 12ന് ഉണ്ടാകും.നേരത്തെ ആഗസ്റ്റ് 5 രാത്രി 12 വരെ പ്രഖ്യാപിച്ചിരുന്ന നിരോധനം ,ആഗസ്റ്റ് 6 വരെ നീട്ടിയും, തുടര്‍ നിയന്ത്രണങ്ങള്‍ പിന്നീട് തീരുമാനിക്കാമെന്നും അഞ്ചിന് ചേര്‍ന്ന ദുരന്തനിവാരണ അതോറിറ്റിയുടെ യോഗത്തില്‍ തീരുമാനമായിരുന്നു. ആഗസ്റ്റ് 5, 6 തീയതികളില്‍ തീരദേശ മേഖലയില്‍ രോഗവ്യാപനം കൂടിയ സാഹചര്യത്തിലാണ് നിരോധനം നീട്ടിയത്.

രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി ആലപ്പുഴ മുനിസിപ്പാലിറ്റിയിലെ വലിയ മാര്‍ക്കറ്റ് പൂര്‍ണമായും അടച്ചിടാന്‍ ജില്ലാ കലക്ടര്‍ ഉത്തരവിട്ടു.. മുനിസിപ്പാലിറ്റിയിലെ വാര്‍ഡ് 24 (വഴിച്ചേരി), 45 (സീവ്യൂ) എന്നീ വാര്‍ഡുകളിലായാണ് വലിയ മാര്‍ക്കറ്റ് സ്ഥിതിചെയ്യുന്നത്. ആലപ്പുഴ മുനിസിപ്പാലിറ്റിയിലെ വാര്‍ഡ് 24ല്‍ (വഴിച്ചേരി) കൊവിഡ് പോസിറ്റീവ് രോഗികളും രോഗികളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട പ്രൈമറി സെക്കന്‍ഡറി കോണ്‍ടാക്റ്റുകളും ഉള്ളതിനാല്‍ വാര്‍ഡ് കണ്ടെയ്മെന്റ് സോണായി പ്രഖ്യാപിച്ചിരുന്നു. 

Tags: