കൊവിഡ്: ആലപ്പുഴ ജില്ലയില്‍ 13 പഞ്ചായത്തുകളിലും ആലപ്പുഴ നഗരസഭയിലും ടിപിആര്‍ 20 ശതമാനത്തിനു മുകളില്‍

27 പഞ്ചായത്തുകളിലും അഞ്ചു നഗരസഭകളിലും ടിപിആര്‍ 15 ശതമാനത്തിനും 20 ശതമാനത്തിനും ഇടയിലാണ്

Update: 2021-06-01 15:18 GMT

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ കൊവിഡ് പരിശോധന പോസിറ്റിവിറ്റി നിരക്ക് (ടിപിആര്‍.) 11.33 ശതമാനമായി കുറഞ്ഞെങ്കിലും 14 തദ്ദേശസ്ഥാപനങ്ങളില്‍ നിരക്ക് ഇപ്പോഴും ഉയര്‍ന്നുതന്നെ. മേയ് 26 മുതല്‍ ജൂണ്‍ ഒന്നുവരെയുള്ള ഏഴുദിവസത്തെ കണക്കുകള്‍ പ്രകാരം 13 പഞ്ചായത്തുകളിലും ആലപ്പുഴ നഗരസഭയിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ശതമാനത്തിനു മുകളിലാണ്.

27 പഞ്ചായത്തുകളിലും അഞ്ചു നഗരസഭകളിലും നിരക്ക് 15 ശതമാനത്തിനും 20 ശതമാനത്തിനും ഇടയിലാണ്.കഴിഞ്ഞ ഒരാഴ്ചത്തെ ശരാശരി നിരക്ക് പ്രകാരം വയലാര്‍ പഞ്ചായത്തിലാണ് ഏറ്റവും ഉയര്‍ന്ന പോസിറ്റിവിറ്റി നിരക്കുള്ളത്- 36.55 ശതമാനം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്നു നില്‍ക്കുന്ന മറ്റു പഞ്ചായത്തുകള്‍: മണ്ണഞ്ചേരി(27.22 ശതമാനം), വീയപുരം(20.74), തലവടി(22.94), പട്ടണക്കാട്(24.67), നീലംപേരൂര്‍(20.63), കുത്തിയതോട്(21.80), കുമാരപുരം(21.46), കോടംതുരുത്ത്(23.07), കരുവാറ്റ(20.18), കൈനകരി(22.62), ചിങ്ങോലി(21.13), ചേന്നംപള്ളിപ്പുറം(23.89).

ആലപ്പുഴ നഗരസഭയില്‍ 20.85 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഒരാഴ്ചയ്ക്കിടെ 6996 പേരെ പരിശോധിച്ചപ്പോള്‍ 1459 പേര്‍ കോവിഡ് പോസിറ്റീവായി. മാവേലിക്കര (16.42 ശതമാനം), കായംകുളം(16.58), ഹരിപ്പാട്(17.09), ചേര്‍ത്തല(16.47), ചെങ്ങന്നൂര്‍(18.05) എന്നിങ്ങനെയാണ് നഗരസഭകളിലെ ടിപിആര്‍ നിരക്ക്.

Tags:    

Similar News