കൊവിഡ്: ചേര്‍ത്തലയിലെ പാണാവള്ളി പുതിയ ക്ലസ്റ്റര്‍

കിഫ്ബി സ്‌പെഷ്യല്‍ തഹസില്‍ദാര്‍ വി എസ് ഷീബയെ ക്ലസ്റ്റര്‍ മേഖലയിലെ ഇന്‍സിഡന്റ് കമാന്ററായും ചുമതലപ്പെടുത്തി. ക്ലസ്റ്റര്‍ മേഖലയില്‍ കൊവിഡ് വ്യാപനം തടയുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ഇന്‍ഡിസന്റ് കമാന്‍ഡര്‍ക്കായിരിക്കും പൂര്‍ണ ചുമതല

Update: 2020-08-10 15:58 GMT

ആലപ്പുഴ : കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല താലൂക്കിലെ പാണാവള്ളി പുതിയ ക്ലസ്റ്റര്‍ മേഖലയാക്കി. കിഫ്ബി സ്‌പെഷ്യല്‍ തഹസില്‍ദാര്‍ വി എസ് ഷീബയെ ക്ലസ്റ്റര്‍ മേഖലയിലെ ഇന്‍സിഡന്റ് കമാന്ററായും ചുമതലപ്പെടുത്തി.

ക്ലസ്റ്റര്‍ മേഖലയില്‍ കൊവിഡ് വ്യാപനം തടയുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ഇന്‍ഡിസന്റ് കമാന്‍ഡര്‍ക്കായിരിക്കും പൂര്‍ണ ചുമതല. ക്ലസ്റ്റര്‍ മേഖലയിലെ ദിവസേനയുള്ള കൊവിഡ് രോഗികളുടെ പരിശോധന, ക്ലസ്റ്റര്‍ മേഖലയിലെ നിരീക്ഷണം, ഇവിടെ സ്വീകരിച്ച നടപടികളെല്ലാം ഇന്‍സിഡന്റ് കമാന്‍ഡര്‍ ജില്ലാ കലക്ടറെ അറിയിക്കണം. 

ജില്ലയിലെ പുന്നപ്ര വടക്ക് പഞ്ചായത്തിലെ വാര്‍ഡ് 10 കെണ്ടയ്ന്‍മെന്റ് സോണാക്കി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കലക്ടര്‍ ഉത്തരവായി. ഇവിടെ കൊവിഡ് പോസിറ്റീവ് രോഗികളും രോഗികളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട പ്രൈമറി, സെക്കന്‍ഡറി കോണ്‍ടാക്റ്റുകള്‍ ഉള്ളതായുള്ള മെഡിക്കല്‍ ഓഫീസറുടെ റിപോര്‍ട്ട് പരിഗണിച്ചാണ് ഉത്തരവ്.

Tags:    

Similar News