വയനാട്ടില്‍ ആന്റിജന്‍ പരിശോധനകള്‍ തുടരും; രണ്ടാഴ്ചത്തേക്ക് വിവാഹ ചടങ്ങുകള്‍ക്ക് കര്‍ശന നിയന്ത്രണം

തവിഞ്ഞാല്‍ പഞ്ചായത്തില്‍ ഇന്നും ആന്റിജന്‍ പരിശോധന തുടരും. വളാട് പ്രദേശത്ത് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നതിന്റെ ഭാഗമായി ചെറിയ റോഡുകള്‍ പോലിസ് ഇടപെട്ട് അടപ്പിച്ചു.

Update: 2020-07-29 03:45 GMT

വയനാട്: കൊവിഡ് സമ്പര്‍ക്ക വ്യാപനം നടക്കുന്ന വയനാട്ടിലെ വാളാട് പ്രദേശത്ത് ആന്റിജന്‍ പരിശോധനകള്‍ ഇന്നും തുടരും. തവിഞ്ഞാല്‍ പഞ്ചായത്തിനു പുറമെ തെണ്ടര്‍നാട് എടവക പഞ്ചായത്തുകളും മാനന്തവാടി നഗരസഭയും പൂര്‍ണമായി കണ്ടെയ്ന്‍മെന്റ് സോണാക്കി. ഇവിടങ്ങളില്‍ രണ്ടാഴ്ചത്തേക്ക് വിവാഹ ചടങ്ങുകള്‍ക്ക് ജില്ലാ ഭരണകൂടം വിലക്കേര്‍പ്പെടുത്തി. ജില്ലയില്‍ മറ്റിടങ്ങളിലും വിവാഹ ചടങ്ങുകള്‍ക്ക് നിയന്ത്രണമുണ്ട്. ജില്ലയില്‍ എവിടയും 20 പേരില്‍ കൂടുതല്‍ വിവാഹ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ പാടില്ല. അഞ്ചു പേരില്‍ കൂടുതല്‍ പങ്കെടുക്കുന്ന മരണാനന്തര ചടങ്ങുകളും പാടില്ല.

വയനാട്ടില്‍ കഴിഞ്ഞ ദിവസം കൊവിഡ് സ്വീകരിച്ച 53 പേരില്‍ 49 പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗബാധയുണ്ടായത്. ഇവരില്‍ 43 പേരും വാളാട് പ്രദേശത്ത് നടന്ന മരണാനന്തര ചടങ്ങിലും വിവാഹ ചടങ്ങുകളിലും പങ്കെടുത്തവരാണ്. ഇതേ തുടര്‍ന്ന് തവിഞ്ഞാലില്‍ കൂടുതല്‍ പരിശോധന നടത്താന്‍ ആരോഗ്യവകുപ്പ് തീരുമാനിക്കുകയായിരുന്നു. തവിഞ്ഞാല്‍ പഞ്ചായത്തില്‍ ഇന്നും ആന്റിജന്‍ പരിശോധന തുടരും. വളാട് പ്രദേശത്ത് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നതിന്റെ ഭാഗമായി ചെറിയ റോഡുകള്‍ പോലിസ് ഇടപെട്ട് അടപ്പിച്ചു. 

Tags:    

Similar News