വയനാട്ടില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത് 11 മാസം പ്രായമായ കുഞ്ഞിന്, പകര്‍ന്നത് മുത്തച്ഛനില്‍ നിന്ന്

ഒരു ഇടവേളയ്ക്ക് ശേഷം വയനാട്ടില്‍ ഒരു കുഞ്ഞിനടക്കം എട്ട് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. എട്ട് പേരുടെയും രോഗത്തിന്റെ ഉറവിടം തമിഴ്‌നാട്ടിലെ കോയമ്പേട് പച്ചക്കറിച്ചന്തയാണെന്നതും ആശങ്ക പടര്‍ത്തുന്നതാണ്.

Update: 2020-05-11 12:42 GMT

മാനന്തവാടി: വയനാട്ടില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത് 11 മാസം പ്രായമുള്ള കുഞ്ഞിന്. നേരത്തേ രോഗം സ്ഥിരീകരിച്ച മാനന്തവാടി സ്വദേശിയായ ലോറി ഡ്രൈവറുടെ മകളുടെ മകനാണ് ഇന്ന് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

അതേസമയം, കുഞ്ഞിന്റെ അമ്മയ്ക്ക് പരിശോധനയില്‍ രോഗമില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഒരു ഇടവേളയ്ക്ക് ശേഷം വയനാട്ടില്‍ ഒരു കുഞ്ഞിനടക്കം എട്ട് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. എട്ട് പേരുടെയും രോഗത്തിന്റെ ഉറവിടം തമിഴ്‌നാട്ടിലെ കോയമ്പേട് പച്ചക്കറിച്ചന്തയാണെന്നതും ആശങ്ക പടര്‍ത്തുന്നതാണ്.

ഏഷ്യയിലെ തന്നെ ഏറ്റവും വലിയ പച്ചക്കറിച്ചന്തയായ കോയമ്പേട് പച്ചക്കറി ലോഡുമായി പോയി വന്ന ലോറി ഡ്രൈവറടക്കം രണ്ട് പേര്‍ക്കും ഇവരുടെ സമ്പര്‍ക്കത്തില്‍ വന്ന ആറ് പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇവരെ എല്ലാവരെയും ക്വാറന്റൈനിലാക്കിയെന്നതില്‍ ജില്ലാ ഭരണകൂടത്തിന് തല്‍ക്കാലം ആശ്വസിക്കാം. ഇവരുമായി കൂടുതല്‍ പേര്‍ക്ക് സമ്പര്‍ക്കമുണ്ടായിട്ടില്ല എന്ന് തന്നെയാണ് ജില്ലാ ഭരണകൂടം വിശദീകരിക്കുന്നത്.

വയനാട് ജില്ലയില്‍ ആകെ 1855 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 1839 പേര്‍ വീടുകളിലാണ്. 16 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്. ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത് ആറ് പേരെയാണ്.

അതേസമയം, വയനാട്ടില്‍ ഒരു ഹോട്ട്‌സ്‌പോട്ട് കൂടി സംസ്ഥാനസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. നെന്മേനി പഞ്ചായത്താണ് ജില്ലയിലെ പുതിയ ഹോട്ട്‌സ്‌പോട്ട്. കോയമ്പേട് പോയി വന്ന ചീരാല്‍ സ്വദേശിക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചിരുന്നു. ഇദ്ദേഹം കോയമ്പേട് മാര്‍ക്കറ്റിലെ ജോലിക്കാരനായിരുന്നു. ഈ സാഹചര്യത്താലാണ് നെന്മേനി പഞ്ചായത്ത് പൂര്‍ണമായും അടച്ചിടാന്‍ തീരുമാനിക്കുന്നത്. നെന്മേനിക്ക് ചുറ്റുമുള്ള പഞ്ചായത്തുകളിലും അതീവ ജാഗ്രത തുടരും. ഇവിടെ ഇനി മുതല്‍ അവശ്യസേവനങ്ങള്‍ മാത്രമേ തുറന്ന് പ്രവ!ര്‍ത്തിക്കാവൂ എന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കുന്നു. 

Tags:    

Similar News