വയനാട്ടില്‍ 1873 പേര്‍ കൂടി നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കി; ഇന്ന് 14 പേര്‍ ക്വാറന്റൈനിലായി

ജില്ലയില്‍ നിന്നും പരിശോധനയ്ക്കയച്ച 213 സാമ്പിളുകളില്‍ 15 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. ലഭിച്ചവയില്‍ 197 എണ്ണം നെഗറ്റീവാണ്.

Update: 2020-04-09 13:48 GMT

കല്‍പറ്റ: വയനാട്ജില്ലയ്ക്ക് ആശ്വാസമേകുന്ന കണക്കുകളുമായി ഒരു ദിവസം കൂടി. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വീടുകളില്‍ സമ്പര്‍ക്കവിലക്കില്‍ കഴിഞ്ഞ 999 പേരുടെ നിരീക്ഷണം ഇന്ന് പൂര്‍ത്തിയായി.ആര്‍ക്കും രോഗലക്ഷണങ്ങളില്ല. ഇതോടെ ജില്ലയില്‍ നിരീക്ഷണക്കാലയളവ് പൂര്‍ത്തിയാക്കിയവരുടെ എണ്ണം 1873 ആയി.

ഇന്ന് പുതുതായി 14 പേരെ കൂടി നിരീക്ഷണത്തിലാക്കിയതായി ജില്ലാ കലക്ടര്‍ ഡോ.അദീല അബ്ദുല്ല അറിയിച്ചു. നിലവില്‍ 11,117 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതില്‍ ആറ് പേര്‍ ആശുപത്രിയിലാണ്. ജില്ലയില്‍ നിന്നും പരിശോധനയ്ക്കയച്ച 213 സാമ്പിളുകളില്‍ 15 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. ലഭിച്ചവയില്‍ 197 എണ്ണം നെഗറ്റീവാണ്. കൊവിഡ് സ്ഥീരീകരിച്ച മൂന്ന് രോഗികളില്‍ രണ്ട് പേര്‍ കഴിഞ്ഞദിവസം രോഗവിമുക്തരായി വീടുകളിലേക്ക് പോയിരുന്നു.

മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന തൊണ്ടര്‍നാട്, കമ്പളക്കാട് സ്വദേശികള്‍ക്കാണ് രോഗം ഭേദമായത്. മൂന്നാമത്തെയാള്‍ ജില്ലാ ആശുപത്രിയില്‍ ചികില്‍സയിലാണ്.  

Tags: