തിരുവനന്തപുരം ജില്ലയിൽ ഒരാൾക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; 17,295 പേർ കരുതൽ നിരീക്ഷണത്തിൽ

ജില്ലയിലെ ആശുപത്രികളിൽ ഇന്ന് രോഗ ലക്ഷണങ്ങളുമായി 27 പേരെ പ്രവേശിപ്പിച്ചു. 20 പേരെ ഡിസ്ചാർജ് ചെയ്തു.

Update: 2020-04-02 14:00 GMT

തിരുവനന്തപുരം: കൊവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ന് തിരുവനന്തപുരം ജില്ലയിൽ പുതുതായി 54 പേർ രോഗനിരീക്ഷണത്തിലായി. രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ 97 പേർ 28 ദിവസ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി. ജില്ലയിൽ 17,295 പേർ വീടുകളിൽ കരുതൽ നിരീക്ഷണത്തിലുണ്ട്.

ജില്ലയിലെ ആശുപത്രികളിൽ ഇന്ന് രോഗ ലക്ഷണങ്ങളുമായി 27 പേരെ പ്രവേശിപ്പിച്ചു.  20 പേരെ ഡിസ്ചാർജ് ചെയ്തു. തിരുവനന്തപുരം മെഡിക്കൽ കോളജിൽ 32 പേരും ജനറൽ ആശുപത്രിയിൽ 27 പേരും പേരൂർക്കട മാതൃകാ ആശുപത്രിയിൽ നാല് പേരും നെയ്യാറ്റിൻകര ജില്ലാ ആശുപത്രിയിൽ എട്ട് പേരും നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ഒരാളും എസ്.എ.റ്റി ആശുപത്രിയിൽ മൂന്ന് പേരും കിംസ് ആശുപത്രിയിൽ നാല് പേരും അനന്തപുരി ആശുപത്രിയിൽ ഒരാളും ചേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ നാല് പേരും ഉൾപ്പെടെ 84 പേർ ജില്ലയിലെ ആശുപത്രികളിൽ ചികിത്സയിലുണ്ട്.

ഇന്ന് ഒരാളുടെ പരിശോധനാ ഫലം പോസിറ്റീവായി. തിരുവല്ലം സ്വദേശിയായ 47 കാരന്റെ ഫലമാണ് പോസിറ്റീവ്. മാർച്ചിൽ ദുബായിൽ നിന്നെത്തിയയാളാണ്. രോഗലക്ഷണങ്ങളില്ലാതിരുന്നതിനാൽ വീട്ടിൽ നിരീക്ഷണത്തിലായിരുന്നു.

ജില്ലയിൽ ഇന്നുവരെ 15 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇപ്പോൾ ചികിത്സയിലുള്ളവർ - 10, രോഗം ഭേദമായവർ - 4, മരണം - 1. ചികിത്സയിലുള്ളവരിൽ ഒരു മലപ്പുറം സ്വദേശിയും ഒരു കൊല്ലം സ്വദേശിയും ഉൾപ്പെടുന്നു.

ഇന്ന് 162 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു. ആകെ അയച്ച 1642 സാമ്പിളുകളിൽ 1402 പരിശോധനാഫലം ഇതു വരെ ലഭിച്ചു. ഇന്ന് ലഭിച്ചതിൽ 63 പരിശോധനാ ഫലം നെഗറ്റീവാണ്. മരണമടഞ്ഞ പോത്തൻകോട് സ്വദേശി പങ്കെടുത്ത പി.റ്റി.എ മീറ്റിംഗിലും ജുമാ നിസ്കാരത്തിലും പങ്കെടുത്തവരുടെ സാമ്പിളുകൾ പരിശോധനയ്ക്കായി എടുക്കുന്നത് ഇന്നും തുടർന്നു. ഇന്നലെയും ഇന്നുമായി 131 സാമ്പിളുകൾ എടുത്തു.

Tags:    

Similar News