കൊവിഡ് 19: പ്രതിരോധസാമഗ്രികള്‍ കൊണ്ടുവരുന്ന വാഹനങ്ങള്‍ തടയില്ല

കൊവിഡ് 19 പ്രതിരോധിക്കുന്നതിന് ആവശ്യമായ മരുന്നുകള്‍, മാസ്‌ക്, ഗ്ലൗസ്, സാനിറ്റൈസര്‍ എന്നിവ നിര്‍മിക്കുന്ന സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് സ്ഥാപന ഉടമകള്‍ ആവശ്യപ്പെടുന്നപക്ഷം ജില്ലാ പോലിസ് മേധാവിമാര്‍ പോലിസ് പാസ് നല്‍കും.

Update: 2020-03-26 04:56 GMT

തിരുവനന്തപുരം: കൊവിഡ് 19 പ്രതിരോധിക്കുന്നതിന് ആവശ്യമായ സോപ്പ്, സാനിറ്റൈസര്‍, ഗ്ലൗസ്, മറ്റു മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവ കൊണ്ടുവരുന്ന വാഹനങ്ങള്‍ സത്യവാങ്മൂലം പരിശോധിച്ചശേഷം യാത്ര തുടരാന്‍ അനുവദിക്കണമെന്ന് സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ എല്ലാ പോലിസ് ഉദ്യോഗസ്ഥര്‍ക്കും നിര്‍ദേശം നല്‍കി.

കൊവിഡ് 19 പ്രതിരോധിക്കുന്നതിന് ആവശ്യമായ മരുന്നുകള്‍, മാസ്‌ക്, ഗ്ലൗസ്, സാനിറ്റൈസര്‍ എന്നിവ നിര്‍മിക്കുന്ന സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് സ്ഥാപന ഉടമകള്‍ ആവശ്യപ്പെടുന്നപക്ഷം ജില്ലാ പോലിസ് മേധാവിമാര്‍ പോലിസ് പാസ് നല്‍കും. ജീവനക്കാര്‍ക്കു യാത്ര ചെയ്യാന്‍ സ്ഥാപനം ഉടമ വാഹനസൗകര്യം ഏര്‍പ്പെടുത്തിയാല്‍ അത്തരം വാഹനങ്ങള്‍ തടയരുതെന്നു നിര്‍ദേശിച്ചിട്ടുണ്ട്. ജീവനക്കാരെ വീടുകളില്‍നിന്ന് സ്ഥാപനങ്ങളിലേയ്ക്ക് ജീവനക്കാരെ കൊണ്ടുവരാനും കൊണ്ടുപോകാനും മാത്രമേ വാഹനം ഉപയോഗിക്കാവൂ. ഡ്രൈവര്‍ സത്യവാങ്മൂലം കരുതിയിരിക്കണം. സ്ഥാപനത്തിനുള്ളിലും വാഹനത്തിലും സാമൂഹിക അകലം പാലിക്കാന്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കണമെന്നും സംസ്ഥാന പോലിസ് മേധാവി നിര്‍ദേശിച്ചു. 

Tags:    

Similar News