കൊവിഡ് 19: ഐസലേഷന്‍ വ്യവസ്ഥകള്‍ ലംഘിച്ച 13 പേര്‍ക്കെതിരേ കേസ്സെടുക്കാന്‍ നിര്‍ദേശം

ഇനിയൊരു ഔദ്യോഗിക അറിയിപ്പ് ഉണ്ടാകുന്നതുവരെ ജില്ലയിൽ കലാകായിക മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതും അവയില്‍ പൊതുജനങ്ങള്‍ എത്തിച്ചേരുന്നതും നിയന്ത്രണം ഏര്‍പ്പെടുത്തി.

Update: 2020-03-22 15:00 GMT

പത്തനംതിട്ട: കൊവിഡ് 19 വൈറസ് നിയന്ത്രണത്തിന്റെ ഭാഗമായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നതിനിടെ ആരോഗ്യവകുപ്പിന്റെയും ജില്ലാഭരണകൂടത്തിന്റെയും വ്യവസ്ഥകള്‍ ലംഘിച്ച 13 പേര്‍ക്കെതിരെ കേസ് എടുക്കാന്‍ ജില്ലാ കലക്ടര്‍ പി ബി നൂഹിന്റെ നിര്‍ദേശം. ജില്ലാ പോലിസ് മേധാവി കെ ജി സൈമണിനാണ് നിര്‍ദേശം നല്‍കിയത്.

ക്വാറന്റൈന്‍ വ്യവസ്ഥകള്‍ ലംഘിച്ചവര്‍ക്കെതിരേ 2009 ലെ കേരളാ പൊതുജനാരോഗ്യ നിയമ പ്രകാരവും 2011 ലെ കേരളാ പോലിസ് ആക്ട് പ്രകാരവുമാണ് കേസ് എടുക്കാന്‍ നിര്‍ദേശിച്ചത്.

കലാകായിക മത്സരങ്ങള്‍ക്ക് നിയന്ത്രണം

ജില്ലയില്‍ കോവിഡ് 19 നിയന്ത്രണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇനിയൊരു ഔദ്യോഗിക അറിയിപ്പ് ഉണ്ടാകുന്നതുവരെ കലാകായിക മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതും അവയില്‍ പൊതുജനങ്ങള്‍ എത്തിച്ചേരുന്നതും നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ജില്ലാ കളക്ടര്‍ പി.ബി നൂഹ് അറിയിച്ചു. ഈ ഉത്തരവ് പ്രകാരം ജില്ലാ പോലീസ് മേധാവി, തിരുവല്ല സബ് കളക്ടര്‍, ആര്‍.ഡി.ഒ, അടൂര്‍, തിരുവല്ല, കോഴഞ്ചേരി, മല്ലപ്പള്ളി, റാന്നി, കോന്നി എന്നിവിടങ്ങളിലെ തഹസീല്‍ദാര്‍മാര്‍ എന്നിവര്‍ പൊതുജനം ഉത്തരവ് പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും കളക്ടര്‍ അറിയിച്ചു.

Tags:    

Similar News