കൊവിഡ്19: ജില്ലാ കലക്ടര്‍ക്ക് ഓണ്‍ലൈനായി പരാതികള്‍ നല്‍കാം

സഹായം അഭ്യര്‍ത്ഥിക്കുന്നതിനും പരാതികള്‍ അറിയിക്കുന്നതിനുമായി https://kozhikode.nic.in/covid19jagratha വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ജില്ലാ കണ്‍ട്രോള്‍ റൂം നമ്പര്‍ 0495 2371002 മുഖേനയും പരാതികള്‍ അറിയിക്കാവുന്നതാണ്.

Update: 2020-04-01 12:04 GMT

കോഴിക്കോട്: കൊവിഡ് 19 ലോക്ക് ഡൗണ്‍ പശ്ചാത്തലത്തില്‍ പൊതുജനങ്ങളുടെ പരാതികളും സംശയങ്ങളും ആശങ്കകളും കൊവിഡ്19 ജാഗ്രത പ്രോഗ്രസീവ് ആപ്ലിക്കേഷന്‍ വഴിയോ കലക്ടറുടെ ഫേസ്ബുക്ക് പേജ് വഴിയോ കണ്‍ട്രോള്‍റൂം വഴിയോ അറിയിക്കാവുന്നതാണെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. പരാതികള്‍/ അപേക്ഷകളിന്മേല്‍ ഉടന്‍ നടപടി ഉണ്ടാകും.

കോഴിക്കോട് ജില്ലാ ഭരണകൂടത്തിന് ഓണ്‍ലൈനായി 1656 പരാതികളാണ് ഇതിനകം ലഭിച്ചത്. കലക്ടര്‍ കോഴിക്കോട് ഫേസ്ബുക്ക് പേജില്‍ 1496 ഉം കൊവിഡ് ജാഗ്രത പ്രോഗ്രസീവ് അപ്ലിക്കേഷന്‍ വഴി 160 ഉം പരാതികള്‍ ലഭിച്ചു. ഇതില്‍ ഫേസ് ബുക്ക് വഴി ലഭിച്ച 1405 പരാതികളും ആപ്ലിക്കേഷന്‍ വഴി ലഭിച്ച മുഴുവന്‍ പരാതികളും പരിഹരിച്ചിട്ടുണ്ട്. ആകെ 1565 പരാതികള്‍ക്ക് പരിഹാരം കണ്ടു. ഇവയില്‍ 1454 എണ്ണം ജില്ലയ്ക്കകത്തെ പ്രശ്‌നങ്ങളും 69 എണ്ണം ജില്ലക്കു പുറത്തുള്ള വിഷയങ്ങളും 39 എണ്ണം അതിഥി തൊഴിലാളികളുമായി ബന്ധപ്പെട്ട വിഷയങ്ങളുമാണ്.

ഇതുകൂടാതെ കോഴിക്കോടന്‍ ഹെല്‍പ്പ് ഡെസ്‌ക് വഴിയും അതിഥി ഹെല്‍പ്പ് ഡെസ്‌ക് വഴിയും നിരവധി പരാതികളാണ് ദിവസേന ലഭിക്കുന്നത്. ഇവയെല്ലാം സമയ ബന്ധിതമായി പരിഹരിക്കുന്നുണ്ട്.

സഹായം അഭ്യര്‍ത്ഥിക്കുന്നതിനും പരാതികള്‍ അറിയിക്കുന്നതിനുമായി https://kozhikode.nic.in/covid19jagratha വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ജില്ലാ കണ്‍ട്രോള്‍ റൂം നമ്പര്‍ 0495 2371002 മുഖേനയും പരാതികള്‍ അറിയിക്കാവുന്നതാണ്.   

Tags: