തിരുവനന്തപുരത്ത് പുതുതായി 66പേർ രോഗ നിരീക്ഷണത്തിൽ

പോസിറ്റീവായ ആളുകൾ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഐസൊലേഷൻ വാർഡിൽ ചികിത്സയിലാണ്. അവരുടെ ആരോഗ്യനില തൃപ്തികരമാണ്.

Update: 2020-03-20 04:45 GMT

തിരുവനന്തപുരം: ജില്ലയിൽ ഇന്നലെ പുതുതായി 66പേർ രോഗ നിരീക്ഷണത്തിലായി. ആകെ 2414 പേർ വീടുകളിൽ കരുതൽ നിരീക്ഷണത്തിലുണ്ട്. ജനറൽ ആശുപത്രി ഐസൊലേഷൻ വാർഡിൽ ഇന്നലെ 18 പേരും മെഡിക്കൽ കോളജ് ഐസൊലേഷൻ വാർഡിൽ 29 പേരും പേരൂർക്കട ജില്ലാ മാതൃകാ ആശുപത്രിയിൽ 4 പേരും നെടുമങ്ങാട് താലൂക്ക് ആശുപത്രിയിൽ 7 പേരും നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിൽ നാല് പേരും കിംസ് ആശുപത്രിയിൽ ഒരാളും എസ്എറ്റി ആശുപത്രിയിൽ രണ്ട് പേരും നിരീക്ഷണത്തിലുണ്ട്.

പരിശോധനയ്ക്കായി അയച്ച 572 സാമ്പിളുകളിൽ 437 പരിശോധനാഫലം ലഭിച്ചു. 4 സാമ്പിളുകൾ പോസിറ്റീവാണ്. ഇന്നലെ ലഭിച്ച 23 പരിശോധനാഫലങ്ങളും നെഗറ്റീവാണ്. 135 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. പോസിറ്റീവായ ആളുകൾ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഐസൊലേഷൻ വാർഡിൽ ചികിത്സയിലാണ്. അവരുടെ ആരോഗ്യനില തൃപ്തികരമാണ്. അവരിൽ നാല് പേരുമായി അടുത്തിടപഴകിയ ആൾക്കാരെ കണ്ടെത്തുകയും അവരുടെ സാമ്പിളുകൾ പരിശോധനയ്ക്കായി എടുക്കുകയും അവരെ രോഗനിരീക്ഷണത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്നലെ എത്തിയ 1357 യാത്രക്കാരെയും സ്ക്രീനിംഗിന് വിധേയരാക്കി. ഡൊമസ്റ്റിക് എയർപോർട്ടിൽ എത്തിയ 31 യാത്രക്കാരെ സ്ക്രീൻ ചെയ്തു. രോഗ ലക്ഷണങ്ങളുണ്ടായിരുന്ന ഒരാളിനെ റഫർ ചെയ്തു. 

Tags: