കൊവിഡ് 19: നിരീക്ഷണത്തിലായിരുന്ന മധുര സ്വദേശി സ്ഥലംവിട്ടു
ഇയാൾ മധുരയിലെത്തിയെന്ന് സുഹൃത്തിനെ വിളിച്ചറിയിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
പത്തനംതിട്ട: കൊവിഡ്- 19 രോഗം പടരുന്ന സാഹചര്യത്തിൽ പത്തനംതിട്ടയില്‍ നിരീക്ഷണത്തിലായിരുന്ന മധുര സ്വദേശി സ്ഥലം വിട്ടു. കോഴഞ്ചേരി തോട്ടപ്പുഴശേരിയിലെ വാടകവീട്ടില്‍ നിന്നാണ് ഇയാള്‍ ആരോഗ്യവകുപ്പിനെ അറിയിക്കാതെ മുങ്ങിയത്. മധുരയിലെത്തിയെന്ന് സുഹൃത്തിനെ വിളിച്ചറിയിച്ചെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.