തലസ്ഥാനത്തെ കൊറോണ ബാധിതർ സഞ്ചരിച്ച സ്ഥലങ്ങളുടെ വിവരങ്ങൾ പ്രസിദ്ധീകരിച്ചു

വലിയ വിഭാഗം ആളുകളെ ആരോഗ്യ വിഭാഗം പ്രവര്‍ത്തകര്‍ ബന്ധപ്പെട്ട് ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

Update: 2020-03-14 04:15 GMT

തിരുവനന്തപുരം: ജില്ലയിൽ കോവിഡ് 19 സ്ഥിരീകരിച്ച മൂന്ന് പേരിൽ രണ്ടു രോഗികൾ സഞ്ചരിച്ച സ്ഥലങ്ങളുടെ വിവരങ്ങൾ ഫ്ളോ ചാർട്ടിലൂടെ പ്രസിദ്ധീകരിച്ചു. ഈ ചാര്‍ട്ടിലൂടെ പറയാന്‍ ഉദ്ദേശിക്കുന്നത് പ്രസ്തുത തീയതിയിൽ നിശ്ചിത സമയത്ത് ഈ സ്ഥലങ്ങളില്‍ ഉണ്ടായിരുന്ന വ്യക്തികള്‍ ആരോഗ്യവിഭാഗത്തിന്റെ സ്‌ക്രീനിംഗില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തുന്നതിനാണ്. അവര്‍ക്ക് ബന്ധപ്പെടുവാന്‍ 0471 -2466828, 0471-2730045, 0471-2730067 എന്നീ നമ്പറുകളും നല്‍കുന്നു.


ഇതില്‍ വലിയ വിഭാഗം ആളുകളെ ആരോഗ്യ വിഭാഗം പ്രവര്‍ത്തകര്‍ ബന്ധപ്പെട്ട് ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. എന്നിരുന്നാലും ചില ആളുകളെങ്കിലും നിര്‍ഭാഗ്യവശാല്‍ ആരോഗ്യവിഭാഗത്തിന്റെ നീരീക്ഷണത്തിൽപ്പെടാതെ വന്നിട്ടുണ്ടാകും.


അത്തരം ആളുകള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ചെയ്തു കൊടുക്കുന്നതിനാണ് ഫോണില്‍ ബന്ധപ്പെടുവാന്‍ അഭ്യര്‍ഥിക്കുന്നത്. എല്ലാവരും സഹകരിക്കണമെന്ന് ജില്ലാ കലക്ടർ അഭ്യര്‍ഥിച്ചു.


Tags: