കൊവിഡ്-19 : പ്രതിരോധ പ്രവര്‍ത്തകര്‍ക്ക് സാമ്പത്തിക സഹായം നല്‍കണമെന്ന് ബെന്നി ബെഹനാന്‍ എംപി

ആരോഗ്യ പ്രവര്‍ത്തകര്‍, പോലിസ്, അഗ്നിശമന സേന, തദ്ദേശ സ്ഥാപന ജീവനക്കാര്‍, റവന്യു ജീവനക്കാര്‍, മറ്റ് ക്ലാസ് 4 ജീവനക്കാര്‍ എന്നിവര്‍ക്കകുറഞ്ഞത് പതിനായിരം രൂപയെങ്കിലും ഒരു മാസത്തെ ശമ്പളത്തിന് പുറമെ പ്രോല്‍സാഹനമായി നല്‍കണമെന്നും ബെന്നി ബഹനാന്‍ എംപി ആവശ്യപ്പെട്ടു. കൊവിഡ് എന്ന മഹാമാരിക്കെതിരെ യുദ്ധരംഗത്തുള്ള ഇവരാണ് ഇതിന്റെ മുന്നണി പോരാളികള്‍

Update: 2020-04-03 08:47 GMT

covidകൊച്ചി: കൊവിഡ-19 പ്രതിരോധ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍, പോലിസ്, അഗ്നിശമന സേന, തദ്ദേശ സ്ഥാപന ജീവനക്കാര്‍, റവന്യു ജീവനക്കാര്‍, മറ്റ് ക്ലാസ് 4 ജീവനക്കാര്‍ എന്നിവര്‍ക്ക് അടിയന്തിര സാമ്പത്തിക സഹായം നല്‍കണമെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍ എംപി ആവശ്യപ്പെട്ടു.ഇവര്‍ക്ക് കുറഞ്ഞത് പതിനായിരം രൂപയെങ്കിലും ഒരു മാസത്തെ ശമ്പളത്തിന് പുറമെ പ്രോല്‍സാഹനമായി നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൊവിഡ് എന്ന മഹാമാരിക്കെതിരെ യുദ്ധരംഗത്തുള്ള ഇവരാണ് ഇതിന്റെ മുന്നണി പോരാളികള്‍. ഈ സമയത്ത് ശമ്പളം വെട്ടികുറയ്ക്കലല്ല, ഇവര്‍ ഏറ്റെടുക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കുള്ള പ്രോല്‍സാഹനമാണ് ആവശ്യം. സര്‍ക്കാര്‍ അടിയന്തിരമായി ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കണമെന്നും യു ഡി എഫ് കണ്‍വീനര്‍ ആവശ്യപ്പെട്ടു. 

Tags:    

Similar News