തിരുവനന്തപുരത്ത് കൊവിഡ് സ്ഥിരീകരിച്ച രണ്ടുപേരുടെ ഫലം നെഗറ്റീവ്

ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് ലഭിച്ച ഫലമാണ് നെഗറ്റീവായത്.

Update: 2020-05-02 17:05 GMT

തിരുവനന്തപുരം: തലസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ച രണ്ടുപേരുടെ ഫലം നെഗറ്റീവാണെന്ന് പരിശോധനാഫലം. ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് ലഭിച്ച ഫലമാണ് നെഗറ്റീവായത്. നേരത്തെ രാജീവ് ഗാന്ധി ബയോടെക്‌നോളജിയില്‍ ഇവരുടെ പരിശോധനാഫലം പോസിറ്റീവായിരുന്നു.

തുടര്‍ന്ന് മെഡിക്കല്‍ കോളജിലെ പരിശോധനാ ഫലത്തില്‍ നെഗറ്റീവായി. പരിശോധനയില്‍ പൊരുത്തക്കേടുകള്‍ കണ്ടതിനെത്തുടര്‍ന്നാണ് ആലപ്പുഴയിലേക്ക് അയച്ചത്. കൊവിഡ് മാനദണ്ഡമനുസരിച്ച് 48 മണിക്കൂറിലെ രണ്ടുഫലങ്ങള്‍കൂടി വന്ന ശേഷം രോഗമുക്തരായി പ്രഖ്യാപിക്കും.  

Tags: