കൊവിഡ്: താമരശ്ശേരി സ്വകാര്യാശുപത്രി ജീവനക്കാരുടെ ഫലം നെഗറ്റീവ്

കര്‍ണാടക സ്വദേശിനിയായ ഡോക്ടര്‍ക്ക് കൊവിഡ് ബാധിച്ച പശ്ചാത്തലത്തിലാണ് ഇവര്‍ക്ക് പരിശോധന നടത്തിയത്.

Update: 2020-05-22 10:06 GMT

കോഴിക്കോട്: താമരശ്ശേരി സ്വകാര്യാശുപത്രിയിലെ ഏഴ് ജീവനക്കാരുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്. കര്‍ണാടക സ്വദേശിനിയായ ഡോക്ടര്‍ക്ക് കൊവിഡ് ബാധിച്ച പശ്ചാത്തലത്തിലാണ് ഇവര്‍ക്ക് പരിശോധന നടത്തിയത്. ഡോക്ടറുടെ ഡ്രൈവറുടേതുള്‍പ്പെടെ ഏഴുപേരുടെ സാംപിളാണ് പരിശോധിച്ചത്. ഇതോടെ ഡോക്ടര്‍ക്ക് കൊവിഡ് ബാധിച്ചത് കര്‍ണാടകയിലെത്തിയ ശേഷമാണെന്ന് ബലപ്പെടുന്നു. ഈ മാസം അഞ്ചിനാണ് ഡോക്ടര്‍ കര്‍ണാടകയിലേക്ക് തിരികെപ്പോയത്.

കര്‍ണാടകയിലേക്ക് തിരികെ പോയി 13ാം ദിവസം രോഗം സ്ഥിരീകരിക്കുകയായിരുന്നു. ഇതെത്തുടര്‍ന്ന് ആശുപത്രിയിലെ ആറ് ജീവനക്കാരെയും ഡോക്ടറുടെ അടുത്ത് പരിശോധനക്കെത്തിയ നാല് ഗര്‍ഭിണികളെയും ഉള്‍പ്പെടെ പത്തുപേരെ നിരീക്ഷണത്തിലാക്കിയിരുന്നു. കര്‍ണാടക സ്വദേശികളായ ഡോക്ടര്‍ ദമ്പതികള്‍ താമരശ്ശേരിയിലെ സ്വകാര്യാശുപത്രിയില്‍ ജോലിചെയ്തുവരികയായിരുന്നു. ഇതില്‍ ഗൈനക്കോളജി വിഭാഗത്തിലെ വനിതാ ഡോക്ടര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

Tags:    

Similar News