വസ്ത്രനിര്‍മ്മാണ, വ്യാപാര മേഖലകളില്‍ കടുത്ത പ്രതിസന്ധിയെന്ന്; ഇടപെടല്‍ അഭ്യര്‍ഥിച്ച് മുഖ്യമന്ത്രിക്ക് നിവേദനം

വ്യാപാര ലോണുകള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിക്കുക , കുറഞ്ഞ പലിശാ നിരക്കില്‍ ലോണുകള്‍ ലഭ്യമാക്കുക , വ്യാപാര സ്ഥാപനങ്ങളുടെ കെട്ടിട വാടകയില്‍ ഇളവ് അനുവദിക്കുക, ജിഎസ്ടി റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിന് കാലതാമസം വരുന്ന പശ്ചാത്തലത്തില്‍ ഫൈന്‍ ഒഴിവാക്കുക, വസ്ത്ര നിര്‍മ്മാണ വ്യവസായത്തെ കര കയറ്റാന്‍ പ്രത്യേക പാക്കേജ് നടപ്പാക്കുക, തൊഴിലാളികള്‍ക്ക് .തൊഴില്‍ സംരക്ഷണത്തിനായി സാമ്പത്തിക സഹായ പദ്ധതികള്‍ ലഭ്യമാക്കുക എന്നിവയാണ് പ്രധാന ആവശ്യങ്ങള്‍

Update: 2020-04-24 13:53 GMT

കൊച്ചി: കൊവിഡ്-19 രോഗ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി രാജ്യത്ത് ഏര്‍പ്പെടുത്തിയിരിക്കുന്ന ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ വസ്ത്ര നിര്‍മാണസവ്യാപാര മേഖലകള്‍ കടുത്ത പ്രതിസന്ധിയിലാണെന്ന് സൗത്ത് ഇന്ത്യന്‍ ഗാര്‍മെന്റ് മാനുഫാക്ചററേഴ്‌സ് അസോസിയേഷന്‍ (സിഗ്മ).പ്രതിസന്ധി തരണം ചെയ്യാന്‍ അടിയന്തര നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയതായി അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.

കൊവിഡിനെ പ്രതിരോധിക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിച്ചിട്ടുള്ള സര്‍ക്കാര്‍ ലോക്ക് ഡൗണ്‍ കാലത്തും തുടര്‍ന്നും വസ്ത്ര നിര്‍മ്മാണ വ്യാപാര മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രതിസന്ധികള്‍ തരണം ചെയ്യാന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് അഭ്യര്‍ഥിച്ച് ആറു പ്രധാന നിര്‍ദ്ദേശങ്ങളാണ് സമര്‍പ്പിച്ചിടുള്ളത്.വ്യാപാര ലോണുകള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിക്കുക , കുറഞ്ഞ പലിശാ നിരക്കില്‍ ലോണുകള്‍ ലഭ്യമാക്കുക , വ്യാപാര സ്ഥാപനങ്ങളുടെ കെട്ടിട വാടകയില്‍ ഇളവ് അനുവദിക്കുക, ജിഎസ്ടി റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിന് കാലതാമസം വരുന്ന പശ്ചാത്തലത്തില്‍ ഫൈന്‍ ഒഴിവാക്കുക, വസ്ത്ര നിര്‍മ്മാണ വ്യവസായത്തെ കര കയറ്റാന്‍ പ്രത്യേക പാക്കേജ് നടപ്പാക്കുക, തൊഴിലാളികള്‍ക്ക് .തൊഴില്‍ സംരക്ഷണത്തിനായി സാമ്പത്തിക സഹായ പദ്ധതികള്‍ ലഭ്യമാക്കുക എന്നിവയാണ് പ്രധാന നിര്‍ദ്ദേശങ്ങള്‍.

വ്യാപാര ലോണുകള്‍ക്ക് മൊറട്ടോറിയം നല്‍കാന്‍ തയ്യാറാകാത്ത ബാങ്കുകള്‍ 11% മുകളിലുള്ള പലിശ, കൊറോണ മൂലം പൂര്‍ണ്ണമായും സ്തംഭിച്ച മാര്‍ക്കറ്റുകള്‍, ഇഎംഐ പ്രശ്‌നങ്ങള്‍, വാടക ബാധ്യതകള്‍, എന്നിവക്ക് അടിയന്തിര പരിഹാരം കണ്ടില്ലെങ്കില്‍ ഈ മേഖലയുടെ വന്‍ തകര്‍ച്ചക്ക് കാരണമാകുമെന്ന് സിഗ്മ പ്രസിഡന്റ് ടി ഷൈജു പറഞ്ഞു. 

Tags: