കൊവിഡ് നിയന്ത്രണം അട്ടിമറിച്ച് അധ്യാപകപരിശീലനം; ബഹിഷ്‌കരിച്ച് സംയുക്ത അധ്യാപകസമിതി

ജാഗ്രതാനിര്‍ദേശത്തെ അട്ടിമറിക്കാന്‍ കൂട്ടുനിന്ന മേലധികാരികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും കര്‍ശന അച്ചടക്ക നടപടിയെടുക്കണമെന്നുമാവശ്യപ്പെട്ട് ജില്ലാ കലക്ടര്‍ക്കും ഡിഎംഒയ്ക്കും പരാതി നല്‍കിയതായി സംയുകത അധ്യാപകസമിതി നേതാക്കള്‍ അറിയിച്ചു.

Update: 2020-03-18 14:03 GMT

മലപ്പുറം: ലോകവ്യാപകമായി കൊവിഡ് 19 പടര്‍ന്നുപിടിക്കുമ്പോള്‍ കര്‍ശനനിയന്ത്രണങ്ങളെ കാറ്റില്‍പറത്തി അധ്യാപകപരീശീലനം നടത്താനുള്ള ശ്രമം സംയുക്ത അധ്യാപകസമിതിയുടെ ബഹിഷ്‌കരണത്തില്‍ താളംതെറ്റി. സംസ്ഥാനത്ത് കുട്ടംകൂടുന്നത് ഒഴിവാക്കാനും വിദ്യാലയങ്ങള്‍ അടച്ചിടാനും സര്‍ക്കാരും ആരോഗ്യവകുപ്പും കര്‍ശനനിര്‍ദേശം നല്‍കിയിരുന്നു. അത്തരം ജാഗ്രതാനിര്‍ദേശത്തെ തള്ളിക്കളഞ്ഞാണ് കൂട്ടമായി നടത്താന്‍ തീരുമാനിച്ച അധ്യാപക പരിശീലനത്തില്‍നിന്ന് അധ്യാപകര്‍ വിട്ടുനിന്നത്.

ഒറ്റപ്പെട്ട ചില സ്ഥലങ്ങളില്‍ പരിഹാസ്യമായി നടത്തിയ പരിശീലനത്തില്‍ ദീര്‍ഘദൂരയാത്ര ചെയത് വരുന്നവരുള്‍പ്പെടെ കൂട്ടമായിരുന്ന് പരിശീലനത്തില്‍ പങ്കെടുത്തു. ജാഗ്രതാനിര്‍ദേശത്തെ അട്ടിമറിക്കാന്‍ കൂട്ടുനിന്ന മേലധികാരികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും കര്‍ശന അച്ചടക്ക നടപടിയെടുക്കണമെന്നുമാവശ്യപ്പെട്ട് ജില്ലാ കലക്ടര്‍ക്കും ഡിഎംഒയ്ക്കും പരാതി നല്‍കിയതായി സംയുകത അധ്യാപകസമിതി നേതാക്കള്‍ അറിയിച്ചു. 

Tags:    

Similar News